മനാമ: ഖുർആൻ മനഃപാഠമാക്കുന്നതിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സ്കൂൾ വിദ്യാർഥി അബ്ദുൽ മജീദ് ലുഖ്മാനെ ആദരിച്ചു. ബഹ്റൈൻ ഖുർആൻ ഗ്രാൻഡ് പ്രൈസിന്റെ 27ാമത് പതിപ്പ് ജേതാക്കളിലൊരാളായ അബ്ദുൽ മജീദ് ലുഖ്മാനെ അൽ ഫത്തേ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിലാണ് ആദരിച്ചത്. പതിനാറുകാരനായ അബ്ദുൽ മജീദ് ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ), നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് മന്ത്രാലയവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മുഹമ്മദ് അബ്ദുൽ മൊയ്ദ് അമീറിന്റെയും മഹിവാഷ് ഫറോസയുടെയും മകനാണ് അബ്ദുൽ മജീദ് ലുഖ്മാൻ. സഹോദരങ്ങളായ സുഹ ഫാത്തിമ (III), മയേദ ഫാത്തിമ (VIII), ആയിഷ ഫാത്തിമ (XI) എന്നിവരും ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ്. ബഹ്റൈൻ ഖുർആൻ ഗ്രാൻഡ് പ്രൈസിന്റെ 27ാമത് പതിപ്പിന്റെ വിവിധ വിഭാഗങ്ങളിലായി 2003 പുരുഷന്മാരും 2060 സ്ത്രീകളും ഉൾപ്പെടെ മൊത്തം 4063 മത്സരാർഥികൾ പങ്കെടുത്തു.
സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ വിദ്യാർഥിയെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.