മനാമ: കിങ് ഫഹദ് കോസ്വേയിൽ ട്രക്ക് മാനേജ്െമൻറ് സംവിധാനം ഒരുക്കുന്നതിന് കിങ് ഫഹദ് കോസ്വേ പബ്ലിക് കോർപറേഷനും സൗദി ഇലക്ട്രോണിക്സ് ഇൻഫർമേഷൻ കമ്പനിയായ തദാബുലും തമ്മിൽ കരാർ ഒപ്പുവെച്ചു. 'ഫസാഹ്' പ്ലാറ്റ്ഫോമിൽ മുൻകൂട്ടി ബുക്ക് ചെയ്ത് ട്രക്ക് നീക്കം സുഗമമാക്കാൻ ഇറക്കുമതി, കയറ്റുമതി വ്യാപാരികൾക്ക് സാധിക്കും. പ്രവർത്തനകാര്യക്ഷമത വർധിപ്പിച്ച് ട്രക്കുകളുടെ തിരക്ക് കുറക്കാൻ വഴിയൊരുക്കുന്നതാണ് പദ്ധതി. സൗദി ഭാഗത്ത് 2020 ജനുവരിയിൽ തന്നെ പദ്ധതി പ്രവർത്തനമാരംഭിച്ചിരുന്നു.
മികച്ച ഫലമാണ് ഇതുവഴി ഉണ്ടായതെന്ന് കിങ് ഫഹദ് കോസ്വേ സി.ഇ.ഒ ഇമാദ് ഇബ്രാഹിം അൽ മുഹൈസിൻ പറഞ്ഞു. ട്രക്ക് നീക്കം കൂടുതൽ കാര്യക്ഷമമാക്കാൻ പദ്ധതിയിലൂടെ സാധിച്ചു. ബഹ്റൈൻ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.പാലത്തിൽ ട്രക്കുകൾ കാത്തുകിടക്കുന്ന സമയം നാലു മണിക്കൂറിൽനിന്ന് 20 മിനിറ്റായി കുറക്കാൻ പദ്ധതിയിലുടെ സാധിച്ചതായി തദാബുൽ സി.ഇ.ഒ അബ്ദുൽ അസീസ് അബ്ദുൽ വഹാബ് അൽ ഷംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.