മനാമ: പ്രവാസി വെൽഫെയർ മൂന്നാംഘട്ട സഹായം തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കാഫ് ഹ്യുമാനിറ്റേറിയന്‍ കൈമാറി. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ കാഫ് ഹ്യൂമാനിറ്റേറിയൻ സി.ഇ.ഒ മുഹമ്മദ് ജാസിം സയ്യാറിനാണ് സഹായം കൈമാറിയത്.
നേരത്തേ പ്രവാസി വെൽഫെയർ ഹെൽപ് ഡെസ്ക് വഴി ശേഖരിച്ച അവശ്യവസ്തുക്കൾ തരംതിരിച്ച് പാക്കറ്റുകളിലാക്കി തുർക്കിയ, സിറിയ എംബസികളിൽ എത്തിച്ചതിന്റെ തുടർച്ചയായാണ് കാഫ് ഹ്യുമാനിറ്റേറിയന്‍ പ്രവാസി വെൽഫെയർ സഹായം കൈമാറിയത്.
ദുരന്തഭൂമി സന്ദർശിക്കുകയും അവിടെ പ്രയാസപ്പെടുന്ന ജനതയുടെ കദനകഥ വിവരിക്കുകയും അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ വിശദമാക്കുകയും ചെയ്ത മുഹമ്മദ് ജാസിം സയ്യാർ പ്രവാസി വെൽഫെയർ നടത്തുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മതിപ്പ് പ്രകടിപ്പിക്കുകയും ഇന്ത്യൻ സമൂഹത്തിന്റെ നിസ്വാർഥ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മെഡ്കെയർ കൺവീനർ മജീദ് തണൽ, പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡൻറ് ഫസലുറഹ്മാൻ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.