ദുബൈ: സൗത്ത് ദുബൈയിൽ രണ്ട് കി.മീറ്റർ നീളത്തിൽ ശീതീകരിച്ച ബൊളീവാഡ് നിർമിക്കുന്നു. ആഡംബര വില്ലകൾ, വസതികൾ, വാണിജ്യ, വിനോദ ഇടങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതിയിൽ 20 ബില്യൻ ദിർഹം നിക്ഷേപിക്കുമെന്ന് അസീസി ഡെവലപ്മെന്റ്സാണ് പ്രഖ്യാപിച്ചത്. ഇവിടത്തെ താമസക്കാർക്ക് പുറമെ ദിവസവും ഒരു ലക്ഷം സന്ദർശകർ പുറത്തുനിന്ന് ഈ തെരുവിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്ലാസ് കവർചെയ്ത കാൽനടയാത്രക്കാർക്ക് അനുയോജ്യമായ േബാളീവാഡിൽ ഷോപ്പിങ് ഏരിയകൾ, വാണിജ്യ ഇടങ്ങൾ, വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ ഉൾക്കൊള്ളുന്ന റസ്റ്റാറൻറുകൾ, സിനിമാ തിയറ്ററുകൾ, നൈറ്റ് ലൈഫ് ഓപ്ഷനുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, വിശാലമായ ഭൂഗർഭ കാർ പാർക്കിങ് തുടങ്ങിയവ ഇവിടെ സജ്ജീകരിക്കും.
ത്രീ-ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കും താമസ കേന്ദ്രങ്ങൾക്കും േബാളീവാർഡിലേക്ക് നേരിട്ട് പ്രവേശനം ഉണ്ടായിരിക്കും. പച്ചപ്പണിഞ്ഞ പാർക്കുകളും വിനോദത്തിന് യോജിച്ച സംവിധാനങ്ങളും ഇവിടെയൊരുക്കും.
കുടുംബങ്ങൾക്കും മറ്റും ഒരുമിച്ചെത്തി ആസ്വദിക്കാനാവുന്ന കേന്ദ്രം നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികളെയും വലിയ രീതിയിൽ ആകർഷിക്കുമെന്നാണ് കരുതുന്നത്.
സ്കൂളുകൾ, ആശുപത്രി, സൈക്ലിങ്, ജോഗിങ് ട്രാക്കുകൾ തുടങ്ങി ആരോഗ്യ-വിനോദ-വിജ്ഞാന കേന്ദ്രങ്ങളും ഇതിന്റെ പരിസരത്തായി ഉയർന്നുവരും. േബാളിവാഡ് ഓരോ സീസണിലും ആഘോഷങ്ങളുടെ തീമിൽ അതിമനോഹരമായി അലങ്കരിക്കുകയും ചെയ്യും. ദുൈബ സൗത്തിലെ പ്രശസ്തമായ ഗോൾഫ് ഡിസ്ട്രിക്റ്റിന്റെ ഭാഗമായ സ്ഥലത്താണിത് ഉയർന്നുവരുന്നത്.
പുതുതായി അതിവേഗം വികസിക്കുന്ന മേഖല എന്ന നിലയിലാണ് ഇവിടം തെരഞ്ഞെടുത്തത്. ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അഞ്ച് മിനിറ്റിൽ എത്തിച്ചേരാമെന്ന പ്രത്യേകതയും ഈ പ്രദേശത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.