ഭക്ഷ്യവസ്തുക്കളില്‍ പോഷകങ്ങളുടെ അളവ് രേഖപ്പെടുത്തണം; നിർദേശവുമായി ക്വാളിറ്റി കണ്‍ട്രോള്‍ ആന്‍ഡ് ഹെല്‍ത്ത് അതോറിറ്റി

അ​ബൂ​ദ​ബി: അ​ഞ്ചു​ത​രം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന പോ​ഷ​ക​ങ്ങ​ളു​ടെ അ​ള​വ്​ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​യ​മം അ​ടു​ത്ത വ​ർ​ഷം ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ നി​ല​വി​ല്‍ വ​രു​മെ​ന്ന് ക്വാ​ളി​റ്റി ക​ണ്‍ട്രോ​ള്‍ ആ​ന്‍ഡ് ഹെ​ല്‍ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. അ​ബൂ​ദ​ബി നി​വാ​സി​ക​ളി​ല്‍ അ​മി​ത​വ​ണ്ണ നി​ര​ക്ക് അ​പ​ക​ട​ക​ര​മാം വി​ധം ഉ​യ​രു​ന്ന​തി​ന് ത​ട​യി​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി.

ബേ​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ള്‍, എ​ണ്ണ, പാ​ല്‍ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ , കു​ട്ടി​ക​ളു​ടെ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍, പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ​യി​ലാ​ണ് ഭ​ക്ഷ്യ​ഗ്രേ​ഡ് പ്ര​ദ​ര്‍ശി​പ്പി​ക്കേ​ണ്ട​ത്. സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ വി​ല്‍പ​ന​ക്ക് വെ​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ല്‍ പോ​ഷ​ക​ങ്ങ​ളു​ടെ നി​ല​വാ​രം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ ഇ​വ നീ​ക്കം ചെ​യ്യു​ക​യും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്കെ​തി​രെ പി​ഴ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. ഭ​ക്ഷ്യ​വ​സ്തു​വി​ല്‍ ഉ​ള്ള​തി​ല്‍ കൂ​ടു​ത​ല്‍ അ​ള​വ്​ രേ​ഖ​പ്പെ​ടു​ത്തി​യാ​ലും ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രും.

എ ​മു​ത​ല്‍ ഇ ​വ​രെ​യു​ള്ള ഗ്രേ​ഡു​ക​ളാ​ണ് ഉ​ല്‍പ​ന്ന​ങ്ങ​ളി​ല്‍ ഉ​ണ്ടാ​വേ​ണ്ട​ത്. എ ​ഏ​റ്റ​വും ആ​രോ​ഗ്യ​ക​ര​മാ​യ ഗ്രേ​ഡാ​ണ്. ഭ​ക്ഷ്യ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ നി​ര്‍മാ​താ​ക്ക​ളും പ്രാ​ദേ​ശി​ക ഏ​ജ​ന്‍റു​മാ​രും ത​ങ്ങ​ളു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ശാ​സ്ത്രീ​യ പി​ന്തു​ണ​യോ​ടെ പോ​ഷ​കാ​ഹാ​ര നി​ല​വാ​ര പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന ലേ​ബ​ല്‍ പാ​ക്കേ​ജി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത്​ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യും ചെ​യ്തി​രി​ക്ക​ണം.

ജൂ​ണ്‍ ഒ​ന്നി​ന് ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യും. പ​രി​ശോ​ധ​ന​യി​ല്‍ കൃ​ത്യ​ത​യി​ല്ലാ​ത്ത ഗ്രേ​ഡാ​ണ് പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് വ്യ​ക്ത​മാ​യാ​ല്‍ ഇ​വ വി​പ​ണി​യി​ല്‍ നി​ന്ന് പി​ന്‍വ​ലി​പ്പി​ക്കും. നി​ര്‍മാ​താ​വി​ന് പി​ഴ​യും ചു​മ​ത്തും. എ​ന്നാ​ല്‍, പി​ഴ​ത്തു​ക അ​ധി​കൃ​ത​ര്‍ ഇ​നി​യും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

അ​ബൂ​ദ​ബി നി​വാ​സി​ക​ളി​ല്‍ ശ​രീ​ര​ഭാ​രം അ​ധി​ക​മാ​യ​വ​രു​ടെ എ​ണ്ണം 61 ആ​ണ്. ഇ​തി​ല്‍ 22 ശ​ത​മാ​ന​വും അ​മി​ത​വ​ണ്ണ​ക്കാ​രാ​ണ്. ശ​രീ​ര​ഭാ​രം അ​ധി​ക​മാ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം 37 ശ​ത​മാ​ന​മാ​ണ്. ഇ​തി​ല്‍ 18 ശ​ത​മാ​നം അ​മി​ത വ​ണ്ണ​ക്കാ​രാ​ണെ​ന്നും ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു. ഇ​പ്പോ​ള്‍ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ ഭാ​വി​യി​ല്‍ സ്ഥി​തി കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​വു​മെ​ന്നും അ​ബൂ​ദ​ബി പൊ​തു ആ​രോ​ഗ്യ​കേ​ന്ദ്രം ആ​ക്ടി​ങ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​അ​ഹ​മ്മ​ദ് അ​ല്‍ ഖ​സ്‌​റാ​ജി പ​റ​ഞ്ഞു.

Tags:    
News Summary - Nutrient content should be recorded in food items; Quality Control and Health Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.