ദു​ബൈ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ട ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ

അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന ദൃ​ശ്യം

ഈ വർഷം ദു​ബൈ​യി​ൽ മ​രി​ച്ച​ത്​ 18 ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ

ദു​ബൈ: ക​ഴി​ഞ്ഞ 11 മാ​സ​ത്തി​നി​ടെ ദു​ബൈ​യി​ൽ ന​ട​ന്ന വി​വി​ധ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്​ 18 ഡെ​ലി​വ​റി റൈ​ഡ​മാ​ർ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷ​വും 18 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ദു​ബൈ​യി​ൽ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ ഉ​ൾ​പ്പെ​ട്ട ട്രാ​ഫി​ക്​ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം ഈ ​വ​ർ​ഷം 77,227 ആ​ണെ​ന്നും ദു​ബൈ പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത്​ 60,471 ആ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന ട്രാ​ഫി​ക്​ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ​ദു​ബൈ പൊ​ലീ​സ്​ അ​പ​ക​ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച്​ വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്നും​ പൊ​ലീ​സ്​ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​രെ ഓ​ർ​മി​പ്പി​ച്ചു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ നാ​ല്​ വ​ർ​ഷ​ത്തി​നി​ടെ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്​ 181 ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്കാ​ണെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. പെ​ട്ടെ​ന്നു​ള്ള ലൈ​ൻ​മാ​റ്റം, പ​ര​സ്പ​ര​മു​ള്ള മ​ത്സ​ര​യോ​ട്ടം, തൊ​ട്ട​ടു​ത്ത്​ നി​ന്നു​ള്ള ഓ​വ​ർ​ടേ​ക്കി​ങ്​ എ​ന്നി​വ​യാ​ണ്​ അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച കേ​സി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ 26,382 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ പൊ​ലീ​സ്​ ​പി​ടി​കൂ​ടി​യി​ട്ടു​ണ്ട്​. ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത്​ 12,209 ആ​യി​രു​ന്നു.

കൂ​ടാ​തെ ഈ ​വ​ർ​ഷം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്​ 428 ത​വ​ണ​യാ​ണെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത്​ 385 ആ​യി​രു​ന്നു​വെ​ന്നും ദു​ബൈ ട്രാ​ഫി​ക് പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി. ചി​ല ഡെ​ലി​വ​റി റൈ​ഡ​ർ​മാ​രു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​ണ്ട്.

നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ക​യും റോ​ഡു​ക​ളി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ക​യും ലൈ​നു​ക​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​ത്​ എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ​ക്ക്​ നി​ർ​ണാ​യ​ക​മാ​ണെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - 18 delivery riders died in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.