അ​ണ്ട​ർ 21 ലോ​ക വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നെ​ത്തി​യ ഇ​ന്ത്യ​ൻ ടീം

അണ്ടർ 21 പുരുഷ ലോക വോളിബാൾ ചാമ്പ്യൻഷിപ്പിന് ഇന്ന് ബഹ്റൈനിൽ തുടക്കം

മ​നാ​മ: ഫെ​ഡ​റേ​ഷ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡി ​വോ​ളി​ബാ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ണ്ട​ർ 21 പു​രു​ഷ​ന്മാ​രു​ടെ ലോ​ക വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ഇ​ന്ന് ബ​ഹ്റൈ​നി​ൽ തു​ട​ങ്ങും. 16 രാ​ഷ്ട്ര​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ന് ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ബ​ഹ്‌​റൈ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. പൂ​ൾ എ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഇ​ന്ന് തു​നീ​ഷ്യ​യെ നേ​രി​ടും.ബ​ഹ്‌​റൈ​ൻ വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

ഇ​റാ​നും താ​യ്‌​ല​ൻ​ഡു​മാ​ണ് പൂ​ൾ എ​യി​ലെ ടൂർണമെന്റിൽ മാറ്റുര മ​റ്റു ര​ണ്ടു ടീ​മു​ക​ൾ. പൂ​ൾ ബി​യി​ൽ, നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി​ക്കു പു​റ​മെ ബ്ര​സീ​ൽ, ഈ​ജി​പ്ത്, മെ​ക്‌​സി​ക്കോ ടീ​മു​ക​ളാ​ണു​ള്ള​ത്. ഇ​ന്ത്യ, പോ​ള​ണ്ട്, ബ​ൾ​ഗേ​റി​യ, കാ​ന​ഡ എ​ന്നി​വ പൂ​ൾ സി​യി​ലും അ​ർ​ജ​ന്റീ​ന, ബെ​ൽ​ജി​യം, ചെ​ക്ക് റി​പ്പ​ബ്ലി​ക്, യു​നൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് (യു.​എ​സ്) എ​ന്നി​വ പൂ​ൾ ഡി​യി​ലും മ​ത്സ​രി​ക്കും.

ര​ണ്ടാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ 11ന് ​ആ​രം​ഭി​ക്കും. ഓ​രോ ഗ്രൂ​പ്പി​ലെ​യും ആ​ദ്യ ര​ണ്ടു ടീ​മു​ക​ൾ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തും. സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ജൂ​ലൈ 15ന് ​ന​ട​ക്കും. 16 നാ​ണ് ഫൈ​ന​ൽ. എ​ല്ലാ ദി​വ​സ​വും മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കും. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് (എ​സ്‌.​സി.​വൈ.​എ​സ്) ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി (ജി.​എ​സ്‌.​എ) ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്. മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള ടീ​മു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി.

കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് ടൂ​ർ​ണ​മെ​ന്റ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​ന്ന​തു വ​ഴി ബ​ഹ്റൈ​ന് ലോ​ക​ശ്ര​ദ്ധ ല​ഭി​ക്കു​മെ​ന്നും സ്​​പോ​ർ​ട്സ് ടൂ​റി​സ്റ്റു​ക​ളു​ടെ പ്ര​വാ​ഹം സാ​മ്പ​ത്തി​ക​രം​ഗ​ത്തി​ന് ഊ​ർ​ജം പ​ക​രു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Under-21 Men's World Volleyball Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.