ഇപ്രാവശ്യത്തെ കേന്ദ്ര ബജറ്റിന് യൂനിയൻ ബജറ്റ് എന്ന ഓമനപ്പേര് നൽകിയെങ്കിലും ആന്ധ്രാ - ബിഹാർ ബജറ്റാണ് ഫലത്തിൽ. കേന്ദ്രസർക്കാറിനെ പിന്താങ്ങുന്ന രണ്ട് സംസ്ഥാനങ്ങൾക്കാണ് ധനസഹായം മറ്റു സംസ്ഥാനങ്ങളിലേക്കാളും കൂടുതൽ നൽകിയിരിക്കുന്നത്. ഇത് വളരെ വിവേചനാത്മകമാണ്. ഇന്ത്യയുടെ ‘അംബാസഡർ’മാരായ പ്രവാസികൾക്കു വേണ്ടി ഒരു നീക്കിയിരിപ്പും ഈ ബജറ്റിലില്ല.
രണ്ട് കേന്ദ്ര മന്ത്രിമാർ കേരളത്തിലുെണ്ടങ്കിലും കേരളത്തിനു വേണ്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. കേരള സർക്കാർ സാമ്പത്തിക പ്രതിസന്ധി കൊണ്ട് ചക്രശ്വാസം വലിക്കുകയാണ്. വേണ്ട കേന്ദ്രവിഹിതം നൽകാതെ ഉപരോധം ഏർപ്പെടുത്തി കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കാഴ്ചയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.