മനാമ: ബഹ്റൈനിലേക്ക് വരുന്നവർക്കുള്ള യാത്ര നിബന്ധനകളിൽ പ്രഖ്യാപിച്ച ഇളവുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിദേശത്തുനിന്ന് ബഹ്റൈൻ വിമാനത്താവളത്തിൽ എത്തുന്നവർക്ക് ഒരു ആർ.ടി.പി.സി.ആർ ടെസ്റ്റ് മാത്രം മതി എന്നതാണ് പ്രധാന മാറ്റം.
അഞ്ചാം ദിവസവും പത്താം ദിവസവും നടത്തേണ്ട ടെസ്റ്റുകളാണ് ഒഴിവാക്കിയത്. ഇനിമുതൽ കോവിഡ് ടെസ്റ്റിന് 12 ദീനാർ ഫീസ് അടച്ചാൽ മതിയാകും. ഇതുവരെ 36 ദീനാറാണ് ഫീസ് അടക്കേണ്ടിയിരുന്നത്.
എല്ലാ യാത്രക്കാരും ബഹ്റൈനിൽ എത്തുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇത് ബാധകമാണ്. വാക്സിൻ എടുക്കാത്ത 12 വയസ്സിന് മുകളിലുള്ള യാത്രക്കാർ താമസസ്ഥലത്ത് 10 ദിവസത്തെ സമ്പർക്കവിലക്കിൽ കഴിയണം.
കോവിഡ് പ്രതിരോധം കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പി.സി.ആർ ടെസ്റ്റുകൾ വർധിപ്പിക്കും. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ കോവിഡ് ലക്ഷണങ്ങളുള്ളവർ, റാപ്പിഡ് ടെസ്റ്റിൽ പോസിറ്റിവായവർ, കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർ എന്നിവർക്ക് ടെസ്റ്റുകൾ കൂടുതലായി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.