ഞാൻ ഒരു ഇന്ത്യൻ ഹിന്ദു ആണ്. എനിക്ക് ഇപ്പോൾ ബഹ്റൈൻ പൗരത്വം ലഭിച്ചു. അതുകൊണ്ട് എനിക്ക് ശരിഅ നിയമം ബാധകമാകുമോ? പ്രത്യേകിച്ച് എെൻറ മരണശേഷം സ്വത്തുക്കൾ മക്കൾക്ക് വീതിച്ചു നൽകുന്ന കാര്യത്തിൽ.
ഒരു വായനക്കാരൻ
താങ്കൾ ബഹ്റൈനി പൗരത്വം സ്വീകരിച്ചെങ്കിലും വ്യക്തിപരമായ അല്ലെങ്കിൽ മതപരമായ കാര്യങ്ങൾക്ക് ഹിന്ദു നിയമമാണ് ബാധകമാവുക. ശരിഅ നിയമം താങ്കൾക്ക് ബാധകമല്ല. ഇവിടുത്തെ മറ്റ് നിയമങ്ങൾ എല്ലാം തന്നെ ബാധകമാണ്.
താങ്കളുടെ മരണശേഷം ഇവിടെ കോടതിയിൽനിന്ന് ആരെല്ലാമാണ് അനന്തരാവകാശികൾ എന്നുള്ള ഉത്തരവ് ലഭിക്കും. അനന്തരാവകാശികൾ ആരെങ്കിലും ഇവിടുത്തെ കോടതിയിൽ അപേക്ഷ നൽകിയാൽ മതി.
അതുപോലെ, ഹിന്ദു മതപ്രകാരം ആരെല്ലാമാണ് താങ്കളുടെ അനന്തരാവകാശികൾ എന്ന് ഒരു മത ആചാര്യെൻറ (പൂജാരി) സർട്ടിഫിക്കറ്റ് കോടതിയിൽ സമർപ്പിക്കേണ്ടി വരും. അതിൽ ഒാരോ അനന്തരാവകാശികൾക്ക് മതനിയമപ്രകാരം ലഭിക്കുന്ന വിഹിതവും രേഖപ്പെടുത്തണം. അല്ലെങ്കിൽ ഹിന്ദു നിയമപ്രകാരം ആരെല്ലാമാണ് നിയമപരമായ അനന്തരാവകാശികൾ, ഒാരോരുത്തർക്കും ലഭിക്കുന്ന വിഹിതം തെളിയിക്കുന്ന നിയമവ്യവസ്ഥകൾ അല്ലെങ്കിൽ ഒരു അഭിഭാഷകെൻറ വിദഗ്ധാഭിപ്രായം നൽകേണ്ടി വരും. കോടതിക്ക് സ്വീകാര്യമായ ഒരു അഭിഭാഷകെൻറ അഭിപ്രായം വേണം നൽകാൻ. കോടതിയുടെ മറ്റ് നടപടിക്രമങ്ങൾ എല്ലാം പാലിച്ച് അനന്തരാവകാശികൾ ആരെല്ലാമാണെന്നുള്ള ഉത്തരവ് നൽകും. അതിനുശേഷം സ്വത്തുവകകൾ വീതിച്ചുനൽകി രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇൗ കാര്യങ്ങൾ നടത്താൻ കോടതി അപേക്ഷകെൻറ ആവശ്യപ്രകാരം ഒരു വ്യക്തിയെ ചുമതലപ്പെടുത്തും. ആ വ്യക്തി താങ്കളുടെ പേരിലുള്ള ബാധ്യതകൾ തീർത്തശേഷം മാത്രമേ വസ്തുവകകൾ വീതിച്ച് നൽകുകയുള്ളൂ. കോടതി ഉത്തരവ് പ്രകാരം ബാങ്ക് അക്കൗണ്ടിലെ പണവും വീതിച്ചു നൽകാൻ സാധിക്കും.
താങ്കൾ ജീവിച്ചിരിക്കുേമ്പാൾ തന്നെ വിൽപത്രം എഴുതാൻ സാധിക്കും. അതിൽ താങ്കളുടെ സ്വത്തുവകകൾ ആർക്കൊക്കെ നൽകണമെന്ന് വ്യക്തമായി രേഖപ്പെടുത്താം. വിൽപത്രം ഇവിടെ ഒരു നോട്ടറിയുടെ മുമ്പാകെ വേണം എഴുതി ഒപ്പുവെക്കാൻ. പ്രൈവറ്റ് നോട്ടറിയുടെയോ പബ്ലിക് നോട്ടറിയുടെയോ ഒാഫിസിൽ ഇത് ചെയ്യാൻ സാധിക്കും. വിൽപത്രം എഴുതുന്ന സമയത്തും താങ്കളുടെ വിൽപത്രം ഒരു പൂജാരി സാക്ഷ്യപ്പെടുത്തണം. എന്നാൽ മാത്രമേ നോട്ടറി സ്വീകരിക്കുകയുള്ളൂ.
താങ്കളുടെ മതാചാരപ്രകാരം അനന്തരാവകാശികൾ ആരെല്ലാമാണ് എന്ന് തെളിയിക്കാനും ഒാരോരുത്തർക്കും ലഭിക്കുന്ന വിഹിതം അറിയാനും ഇത് സഹായിക്കും. വിൽപത്രത്തിൽ ഒരു എക്സിക്യൂട്ടറെ താങ്കൾക്ക് നാമനിർദേശം ചെയ്യാം. കോടതി വിൽപത്രപ്രകാരം അദ്ദേഹത്തെ നിയമിച്ചുകൊണ്ട് ഉത്തരവ് നൽകും. കൂടുതൽ കൃത്യമായ വിവരങ്ങൾ അറിയുന്നതിന് ഒരു ബഹ്റൈനി അഭിഭാഷകെൻറ അഭിപ്രായം തേടുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.