മനാമ: മിഡിൽ ഈസ്റ്റിലെ സുരക്ഷക്കുള്ള യു.എസ് പ്രതിബദ്ധത ശക്തവും വ്യക്തവുമാണെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിൻ പറഞ്ഞു. 17ാമത് മനാമ ഡയലോഗിൽ പെങ്കടുത്ത് സംാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ സഹകരണം, പരിശീലനം, പ്രഫഷനൽ സൈനിക വിദ്യാഭ്യാസം, ശേഷി വികസനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടൽ, സംയുക്ത അഭ്യാസങ്ങൾ എന്നിവയിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ ദീർഘകാല നിക്ഷേപത്തിനൊരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയെ സുരക്ഷിതമായി നിലനിർത്താൻ തങ്ങളോടൊപ്പം പ്രവർത്തിക്കുന്ന എല്ലാവരെയും സംരക്ഷിക്കാനുള്ള നിശ്ചയദാർഢ്യത്തെയോ കഴിവുകളെയോ ആരും സംശയിക്കേണ്ട. തങ്ങൾ നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും അതിശക്തമായ സേനയെ വിന്യസിക്കാൻ അമേരിക്കക്ക് സാധിക്കുമെന്ന് സുഹൃത്തുക്കൾക്കും ശത്രുക്കൾക്കും ഒരുപോലെ അറിയാം. മുന്നോട്ട് പോകുന്നതിൽ വിജയം കൈവരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.
രാഷ്ട്രീയ ആഭിമുഖ്യങ്ങൾ പരിഗണിക്കാതെതന്നെ മിഡിൽ ഈസ്റ്റുമായുള്ള പങ്കാളിത്തത്തെ പിന്തുണക്കുന്നവയാണ് അമേരിക്കൻ ഭരണകൂടങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര പ്രാധാന്യമുള്ള വേദിയാണ് മനാമ ഡയലോഗ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, പാര്‍ലമെൻറ് സംഘങ്ങൾ, സൈനിക തലവന്മാര്, രാഷ്ട്രീയ വിശാരദന്മാര്, ഗവേഷകര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ് ഇൗ ചർച്ചവേദി.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ചര്‍ച്ചയില്‍ പങ്കെടുത്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫക്ക് പകരം ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫയാണ് കഴിഞ്ഞദിവസം ഡയലോഗ് ഉദ്ഘാടനം ചെയ്തത്. കോവിഡിനെ അന്താരാഷ്ട്ര സഹകരണം വഴി നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതിലുള്ള സന്തോഷം അദ്ദേഹം നേതാക്കളുമായി പങ്കുവെച്ചു. കോവിഡുമായി ബന്ധപ്പെട്ട വിവിധ പ്രതിസന്ധികളാണ് മാനവ സമൂഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്. ഇതിനോടൊപ്പം തന്നെ തീവ്രവാദവും ഭീകരവാദവും നേരിടാനുള്ള പരസ്പര സഹകരണം ആവശ്യമാണെന്നും അദ്ദേഹം ഉണര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.