മനാമ: അർഹരായ കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി 34 സാമൂഹിക, ചാരിറ്റി സംഘടനകൾക്ക് റമദാൻ ഡ്രൈഫുഡ് കിറ്റ് നൽകി. സുമനസ്സുകളിൽ നിന്നും കമ്പനികളിൽ നിന്നും ലഭിച്ച കിറ്റുകളാണ് അർഹരായവരെ കണ്ടെത്തി നൽകാൻ സാമൂഹിക സംഘടനകളെ ഏൽപിച്ചത്. കഴിഞ്ഞ ദിവസം ഗവർണറേറ്റ് 1200 കിറ്റുകൾ തയാറാക്കിയിരുന്നതായി ഗവർണർ അലി ബിൻ അശ്ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ വ്യക്തമാക്കി.
സാമൂഹിക പങ്കാളിത്തത്തോടെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ ഏറെ സന്തോഷമുള്ളതായും സാമൂഹിക സംഘടനകളുടെ സന്നദ്ധ സേവന മുഖം കൂടുതൽ പ്രകാശിതമാകുന്ന വേളയാണ് റമദാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹായങ്ങൾ വിതരണം ചെയ്യുന്നതിന് മുന്നോട്ടുവന്ന എല്ലാ സാമൂഹിക സംഘടനകൾക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.