ഐ.​സി.​ആ​ർ.​എ​ഫ് യോ​ഗ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി പ​​ങ്കെ​ടു​ത്തു

മ​നാ​മ: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്റെ ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (​ഐ.​സി.​ആ​ർ.​എ​ഫ് ) സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ന്ന യോ​ഗ​ത്തെ മ​ന്ത്രി അ​ഭി​സം​ബോ​ധ​ന ചെ​യ്തു. മ​ന്ത്രി അം​ഗ​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ, സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ഹ്ജാ​സ് അ​സ്‍ലം ശൈ​ഖ്, ര​വി​ശ​ങ്ക​ർ ശു​ക്ല എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ​ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, അ​ഡ്വൈ​സ​ർ അ​രു​ൾ​ദാ​സ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - V. Muraleedharan in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.