മനാമ: ബഹ്റൈനിൽ കോവിഡ് വാക്സിൻ ആദ്യ ഡോസ് എടുത്തവരുടെ എണ്ണം 10 ലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ എടുക്കാൻ യോഗ്യരിൽ 80 ശതമാനത്തിലധികം പേരും വാക്സിൻ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് പ്രതിരോധ രംഗത്ത് നിർണായക നാഴികക്കല്ലാണ് ഇതോടെ രാജ്യം പിന്നിട്ടത്. രോഗപ്രതിരോധശേഷി വർധിപ്പിച്ച് വ്യക്തികളുടെയും സമൂഹത്തിെൻറയും ആരോഗ്യം സംരക്ഷിക്കാനുള്ള ബഹ്റൈൻ ഭരണകൂടത്തിെൻറ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് ഇൗ കണക്കുകൾ.
നിലവിൽ സിനോഫാം, ഫൈസർ-ബയോൺടെക്, കോവിഷീൽഡ്-ആസ്ട്ര സെനക, സ്പുട്നിക് 5 എന്നീ വാക്സിനുകളാണ് ബഹ്റൈനിൽ നൽകുന്നത്.
യോഗ്യരായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. 27 ഹെൽത്ത് െസൻററുകൾ, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ, സിത്ര മാൾ, ബി.ഡി.എഫ് മിലിട്ടറി ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് വാക്സിൻ നൽകുന്നത്. ഇൗ സെൻററുകളിലൂടെ പ്രതിദിനം 31,000 ഡോസ് വാക്സിൻ നൽകാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.