മനാമ: ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ദിവസങ്ങളായി ഉണ്ടായിരുന്ന സംശയങ്ങൾക്ക് ഒടുവിൽ ഒദ്യോഗികമായ വിശദീകരണം. ലോകാരോഗ്യ സംഘടനയോ ബഹ്റൈനോ അംഗീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ഇവിടെ ക്വാറൻറീൻ ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പുതുക്കിയ യാത്രമാനദണ്ഡങ്ങൾ പ്രകാരമാണ് ഒക്ടോബർ 31 മുതൽ ബഹ്റൈൻ ഇൗ ഇളവ് അനുവദിച്ചിരിക്കുന്നത്. വാക്സിൻ സർട്ടിഫിക്കറ്റിൽ ക്യു.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം.
ഇതനുസരിച്ച് അംഗീകരിക്കപ്പെട്ട വാക്സിൻ സർട്ടിഫിക്കറ്റുമായി ഇന്ത്യയിൽനിന്ന് വരുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റും ഇവർക്ക് വേണ്ട. നിരവധി യാത്രക്കാർക്ക് ആശ്വാസകരമായി വിശദീകരണമാണ് ഇന്ത്യൻ എംബസി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ കോവാക്സിനും ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നു. അതിനാൽ, കോവാക്സിൻ എടുത്തവർക്കും ക്വാറൻറീൻ ഇല്ലാതെ വരാൻ കഴിയുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.