മനാമ: വടകര കാർത്തികപ്പള്ളി കൊമ്പുകുളം മഹല്ല് ബഹ്‌റൈൻ കമ്മിറ്റി മുഹറഖിൽ സംഗമം സംഘടിപ്പിച്ചു. കൊമ്പുകുളം പള്ളി പുനർനിർമാണ പ്രചാരണാർഥം ബഹ്‌റൈനിൽ എത്തിയ മഹൽ കമ്മിറ്റി ട്രഷറർ മണോളി അസീസ് മാസ്റ്റർക്കും മദ്റസ ജനറൽ സെക്രട്ടറി ടി.പി. ഹസൻ മാസ്റ്റർക്കും സ്വീകരണം നൽകി.
കെ.എം.സി.സി മുഹറഖ് മുതിർന്ന നേതാവ് കരീം മാസ്റ്ററുടെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ അസീസിയ അബ്ദുള്ള അധ്യക്ഷതവഹിച്ചു. ശിഹാബ് തങ്ങൾ അക്കാദമി പ്രസിഡന്‍റ് സലാം ഹാജി വില്യാപ്പള്ളി ഫണ്ട് ഉദ്ഘാടനം നിർവഹിച്ചു,
ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.പി. ഫൈസൽ സംഗമം ഉദ്ഘാടനം ചെയ്തു . കെ.എം.സി.സി മുഹറഖ് പ്രസിഡന്‍റ് അഷ്‌റഫ് ബേങ്ക് റോഡ്, ട്രഷറർ മുസ്തഫ കരുവാണ്ടി തുടങ്ങിയവർ സംസാരിച്ചു. ഇബ്രാഹിം വണ്ണാൻറവിട, മൊയ്തു കല്യോട്ട്, ഇ.വി. ഫൈസൽ, പി.ടി.കെ. ഷമീം, മൊയ്തു വണ്ണാൻവിട, നിസാർ സി.കെ, സൂപ്പി പുത്തൂർ കുനി, നൗഷാദ് വി.വി, നജീബ് അമ്പലക്കുനി, മുഹമ്മദ് സി.ടി.കെ, മൂസ്സ മുരിക്കുള്ളതിൽ, സവാദ് വി, റാഷിദ് ഇ.വി, ഹാരിസ് ചെക്യോട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു. കൊമ്പുകുളം മഹല്ല് ബഹ്‌റൈൻ കമ്മിറ്റി ജനറൽ സെക്രട്ടറി മൂസഹാജി കല്ലിയോട്ട് സ്വാഗതവും ഗഫൂർ ഹാജി കല്ലിയോട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.