മനാമ: കലാലയം സാംസ്കാരികവേദി റിഫ സോണിന്റെ ആഭിമുഖ്യത്തില്‍ മാങ്കോസ്റ്റിൻ എന്ന പേരിൽ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയിൽ ബഷീര്‍ കൃതികളിലെ ഭാഷ, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. എഴുത്തുകാരനും പ്രതിഭ ബഹ്റൈൻ റിഫ മേഖല സാഹിത്യവേദി കൺവീനറുമായ അഷ്റഫ് മളി സംഗമം ഉദ്ഘാടനം ചെയ്തു.
ബഷീറിയന്‍ കഥാപാത്രങ്ങളുടെ ദാര്‍ശനികത എന്ന വിഷയത്തില്‍ സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.പി.കെ മുഹമ്മദ് വിഷയാവതരണം നടത്തി. ഐ.സി.എഫ് റിഫ പ്രസിഡന്റ് ശംസുദ്ദീൻ സുഹ് രി എഴുത്തിന്റെയും വായനയുടെയും പ്രാധാന്യത്തെ അധികരിച്ച് സംസാരിച്ചു.
ബഷീറിന്റെ സാഹിത്യത്തിലെ ഭാഷയും സരസമായുള്ള സമൂഹത്തിലെ ഇടപെടലും ചർച്ചയായി. ബഷീറിന്റെ കഥകൾ, നോവലുകൾ പഠന വിഷയമാവുന്നില്ല. എൻ.സി.ഇ.ആർ.ടിയുടെ കീഴിലുള്ള പുസ്തകങ്ങളിൽ ബഷീറിന്റെ കൃതികൾ ഉൾപ്പെടുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു. ഇർഷാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഹാരിസ് തൃശൂർ, സയ്യിദ് ജുനൈദ് എന്നിവർ പങ്കെടുത്തു. സുഫൈർ സഖാഫി സ്വാഗതവും അജ്മൽ കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.