മനാമ: കോവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മന്ത്രിസഭ യോഗം ആശംസ നേര്‍ന്നു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും മനുഷ്യ ജീവന് രക്ഷിക്കാനുള്ള ശ്രമത്തിലും ഏര്‍പ്പെട്ട ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങളെ വിലമതിക്കുന്നതായി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ അവരുടെ സേവനങ്ങള്‍ വിലമതിക്കുന്ന സന്ദര്‍ഭം കൂടിയാണിത്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ അവരുടെ ത്യാഗപൂര്‍ണമായ സേവനത്തിന് വലിയ വിലയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫക്ക് നടത്തിയ വൈദ്യ പരിശോധന വിജയകരമായതില്‍ മന്ത്രിസഭ ആഹ്ലാദം പ്രകടിപ്പിച്ചു. അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആയുരാരോഗ്യവും നേരുകയും ചെയ്തു. രാജ്യത്തിനു വേണ്ടി കൂടുതല്‍ കാലം സേവനം ചെയ്യാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു. വനിത സുപ്രീം കൗണ്‍സില്‍ രൂപവത്കരണത്തിെൻറ 19 വര്‍ഷം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകളുടെ സര്വതോന്മുഖമായ വളര്‍ച്ചക്കും പുരോഗതിക്കും നടത്തുന്ന ശ്രമങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു. രാജ്യ നിര്‍മാണത്തിലും വളര്‍ച്ചയിലും പുരോഗതിയിലും അവരുടെ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിന് രാജപത്നി പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹിം ആല് ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ വനിത സുപ്രീം കൗണ്‍സിലിെൻറ പ്രവര്‍ത്തനത്തിന് സാധിക്കട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.