?????? ????? ?????? ????????? ?????

മന്ത്രിസഭ യോഗം: പ്രത്യേക ഇനങ്ങള്‍ക്ക് ഏകീകൃത നികുതി; പുകയില ഉൽപന്നങ്ങളുടെ വിലയിൽ വൻ വർധനയുണ്ടാകും

മനാമ: തെരഞ്ഞെടുക്കപ്പെട്ട ഇനങ്ങള്‍ക്ക് ജി.സി.സി തലത്തില്‍ ഏകീകൃത നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് അനുകൂല തീരുമാനമെടുത്തത്. ചില ഉൽപന്നങ്ങൾക്ക്​ ഏകീകൃത നികുതി ഏര്‍പ്പെടുത്താന്‍ നേരത്തെ തത്വത്തിൽ തീരുമാനിച്ചിരുന്നു. ഇത് അംഗീകരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതനുസരിച്ച് ചില സാധനങ്ങള്‍ക്ക് 100 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തും. പുകയില ഉല്‍പന്നങ്ങള്‍ക്കാണ് വൻ നികുതി വർധനയുണ്ടാവുക. കാർബണേറ്റഡ്​ പാനീയങ്ങള്‍ക്ക് 50 ശതമാനവും എനര്‍ജി ഡ്രിങ്കുകള്‍ക്ക് 100 ശതമാനവും നികുതി വരും. നികുതി ഏര്‍പ്പെടുത്തിയ ഉല്‍പന്നങ്ങള്‍ അനധികൃതമായി കൊണ്ടുവരുന്നവര്‍ക്കുള്ള ശിക്ഷയും നിര്‍ണയിക്കും. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ രൂപപ്പെടുത്തുന്നതിന് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

നിക്ഷേപകരുടെയും വ്യാപാരികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കമ്പനി നിയമത്തില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്താനുള്ള നിർദേശത്തിന്​  മന്ത്രിസഭ അംഗീകാരം നല്‍കി. ‘വാഷിങ്ടണ്‍ ടൈംസ്’ പത്രത്തില്‍ വന്ന ഹമദ് രാജാവി​​െൻറ ലേഖനം ബഹ്‌റൈ​​െൻറ സഹിഷ്ണുതയുടെ പാരമ്പര്യം വ്യക്തമാക്കുന്നതാണെന്ന്​ കാബിനറ്റ് വിലയിരുത്തി. രാജ്യം കാത്തുസൂക്ഷിക്കുന്ന സാഹോദര്യത്തി​​െൻറയും സഹവര്‍ത്തിത്വത്തി​ ​െൻറയും മത സഹിഷ്ണുതയുടെയും മാതൃക അന്താരാഷ്​ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിന്​ ലേഖനം കാരണമായതായി വിലയിരുത്തപ്പെട്ടു. രാജ്യത്ത് വിവിധ എക്‌സിബിഷനുകളും സമ്മേളനങ്ങളും സംഘടിപ്പിക്കാനായതിൽ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി.  ഇതിൽ പങ്കാളികളായ കമ്പനികള്‍ക്കും സംഘാടകര്‍ക്കും മന്ത്രിസഭ നന്ദി രേഖപ്പെടുത്തി. സോമാലിയയയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദ സ്‌േഫാടനത്തെ അപലപിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ടവർക്കായി  അനുശോചനം അറിയിക്കുകയും തീവ്രവാദ പ്രവര്‍ത്തനം ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നൽകുമെന്ന്​ വ്യക്തമാക്കുകയും ചെയ്തു. മുഹറഖിലെ പരമ്പരാഗത കെട്ടിടങ്ങളുടെയും പ്രദേശങ്ങളുടെയും നവീകരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. 

മുഹറഖ് നിവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്താനും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണുകയും ചെയ്യലാണ് സര്‍ക്കാറി​​െൻറ പ്രഥമ പരിഗണനയെന്ന്​ അദ്ദേഹം പറഞ്ഞു. 
ആരോഗ്യ മന്ത്രാലയം പുന:സംഘടിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ള ചില ഡയറക്ടറേറ്റുകള്‍ ഒന്നിപ്പിക്കാനും അധികാര ഘടന പരിഷ്‌കരിക്കാനും തീരുമാനിച്ചു. ഇതു പ്രകാരം അസി. അണ്ടര്‍ സെക്രട്ടറി പദവി ഇല്ലാതാകും.

ആറ് ഡയറക്ടറേറ്റുകള്‍ നിര്‍ത്താനും തീരുമാനിച്ചു. സിവില്‍ സര്‍വീസ് ബ്യൂറോ ഇക്കാര്യത്തില്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. ഇതനുസരിച്ച് രണ്ട് അണ്ടര്‍ സെക്രട്ടറിമാര്‍ മാത്രമേ മന്ത്രിക്ക് കീഴിലുണ്ടാകൂ. ഓരോ അണ്ടര്‍സെക്രട്ടറിമാര്‍ക്ക് കീഴിലും രണ്ട് വീതം സെക്രട്ടറിമാരുമുണ്ടാവും. പുന:സംഘടനയുമായി ബന്ധപ്പെട്ട നിയമ നടപടി ക്രമങ്ങള്‍ക്കായി സഭ നിര്‍ദേശം നല്‍കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാന മന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Tags:    
News Summary - vat-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.