മനാമ: ബഹ്റൈനിൽ വൈദ്യുതി, ജല സേവനങ്ങൾക്ക് അഞ്ചു ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ഏർപ്പെടുത്താൻ തീരുമാനം. വൈ ദ്യുതി^ജല അതോറിറ്റി (ഇ.ഡബ്ല്യു. എ) അറിയിച്ചതാണ് ഇക്കാര്യം. 2019 ജനുവരി മുതൽ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും അറ ിയിപ്പിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് 17515555 എന്ന നമ്പറിൽ വിളിക്കാം.
പ്രവാസികൾക്കും സ്വകാര്യ മേഖലക്കും ഒന ്നിലധികം വീടുകളുള്ള ബഹ്റൈനികൾക്കും 2016 മുതൽ വൈദ്യുതി^ജല നിരക്ക് കൂടി വരികയാണ്. ഇൗ മാർച്ച് ഒന്നുമുതൽ വർധനയുട െ അവസാന ഘട്ടം നടപ്പാക്കും. ജല^വൈദ്യുതി നിരക്കിലുണ്ടായ വർധന ഇടത്തരം വരുമാനക്കാരായ പ്രവാസികൾക്ക് വലിയ പ്രയാസമ ുണ്ടാക്കിയിട്ടുണ്ട്. പുതിയ നികുതികൂടിയാകുേമ്പാൾ അത് വർധിക്കാനാണ് സാധ്യത.
ഇൗ മാസം ഒന്നു മുതലാണ് ബഹ്റൈനിൽ മൂല്യ വർധിത നികുതി (വാറ്റ്) നിലവിൽ വന്നത്. ഇത് കൃത്യമായി നടപ്പാക്കുന്നു എന്ന കാര്യം ഉറപ്പാക്കാൻ രാജ്യത്തെ വിപണികളിൽ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ സെൻറർ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റുമായി ചേർന്നാണ് ഇപ്പോൾ പരിശോധനകൾ നടത്തുന്നത്.
വാറ്റ് ഇല്ലാത്ത ഉൽപന്നങ്ങൾക്ക് അധിക ചാർജ് ഇൗടാക്കിയാൽ കടുത്ത പിഴ ഒടുക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് വാറ്റ് സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ഹോട്ട്ലൈൻ നമ്പറായ 80008001ൽ അറിയിക്കാം. എന്നാൽ, വാറ്റ് നിയമം നടപ്പാക്കാൻ വിമുഖത കാണിക്കുന്നത് ഒരു തരത്തിലും അവഗണിക്കില്ലെന്ന് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അസ്സയാനി വ്യക്തമാക്കിയിട്ടുണ്ട്. വാറ്റ് ഇളവ് ലഭിക്കുന്ന സാധന^ സേവന വിവരങ്ങൾ നാഷനൽ ബ്യൂറോ ഒാഫ് ടാക്സേഷൻ (എൻ.ബി.ടി) പുറത്തുവിട്ടിട്ടുണ്ട്. എൻ.ബി.ടി വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിവരമുണ്ട്. ജി.സി.സി ഉടമ്പടി പ്രകാരമാണ് ബഹ്റൈനിലും വാറ്റ് ഏർപ്പെടുത്തുന്നത്.
ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി ആദ്യം വൻകിട സ്ഥാപനങ്ങൾക്കാണ് ബാധകമാവുന്നത്. അഞ്ച് ദശലക്ഷം ദിനാർ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങളും വാറ്റിനായി ഡിസംബർ അവസാനത്തോടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് ചട്ടം. ഇവർക്കാണ് ജനുവരി ഒന്നു മുതൽ പുതിയ നികുതി സമ്പ്രദായം ബാധകമായത്.
500,000 ദിനാറിലധികം വരുമാനമുള്ള സ്ഥാപനങ്ങൾ വാറ്റ് രജിസ്ട്രേഷൻ പൂർത്തയാക്കേണ്ടത് 2019 ജൂൺ 20ഒാടെയാണ്.
37,500ഉം അതിലധികവും വരുമാനമുള്ളവർക്ക് രജിസ്ട്രേഷന് ഡിസംബർ 20 വരെ സമയമുണ്ട്. 37,500 ദിനാറിന് താഴെ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷന് അവസാന തിയതിയില്ല. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ എൻ.ബി.ടി വെബ്സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്.
ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്ത്രം, ഹോ ട്ടൽ റെസ്റ്റോറൻറ്, വാഹന മേഖലകൾക്ക് അഞ്ചുശതമാനമാണ് വാറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.