മനാമ: വാറ്റ് നിയമം ലംഘിച്ചതിനെ തുടർന്ന് രണ്ട് സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. വാണിജ്യ, വ്യ;വസായ, ടൂറിസം മന്ത്രാലയം, നാഷനൽ റവന്യൂ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് ശരിയായ രൂപത്തിൽ നടപ്പിൽവരുത്താത്ത സ്ഥാപനങ്ങളെ കണ്ടെത്തിയത്.
കഴിഞ്ഞദിവസം 75 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 66 സ്ഥാപനങ്ങളിൽ നിയമ ലംഘനം കണ്ടെത്തിയിട്ടുണ്ട്. 10,000 ദീനാർ വരെ പിഴയാണ് ഈടാക്കുക. ഇതിൽ രണ്ട് സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.