മനാമ: ‘വെളിച്ചമാണ് തിരുദൂതർ’ എന്ന തലക്കെട്ടിൽ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച കാമ്പയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ സൗഹൃദ സംഗമം നടത്തി. പരിപാടിയിൽ യൂനുസ് സലീം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ലോകജനതക്ക് ശാന്തിദൂതുമായ് കടന്നുവന്ന മുഹമ്മദ് നബിയുടെ ജീവിത ദർശനം എല്ലാകാലത്തും ഏറെ ശ്രദ്ധേയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവിക സമൂഹത്തിന് ലഭിച്ച ആത്മനിർവൃതിയുടെ തിരുവസന്തമാണ് പ്രവാചക ജീവിതം. സ്നേഹമാണ് ലോകത്തിന്റെ നിലനിൽപിനാധാരമായി വർത്തിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് കാണിച്ചുതരുന്നു. സമൂഹത്തിൽ സൗഹൃദവും ഐക്യവും നിലനിർത്താൻ ഇത്തരം കൂടിച്ചേരലുകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക ജീവിതത്തെ ആധാരമാക്കി നടത്തിയ ക്വിസ് മത്സര പരിപാടിക്ക് അബ്ദുൽ ഹഖ് നേതൃത്വം നൽകി. എ.എം. ഷാനവാസ് പരിപാടിയുടെ അവതാരകനായിരുന്നു. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഹേബ ഷകീബ് പ്രാർഥനാഗീതം ആലപിച്ച പരിപാടിയിൽ സലാഹുദ്ധീൻ സ്വാഗതം ആശംസിച്ചു. ഏരിയ കൺവീനർ നൗഷാദ്, സമീറ നൗഷാദ്, നൗഷാദ് മീത്തൽ, അബദുൽറഊഫ്, ഷാകിർ ആർ.സി, ഇജാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.