മനാമ: കോഴിക്കോട് ജില്ലയിലെ വടകര പുതുപ്പണത്തെ വെളുത്തമല നിവാസികളുടെ സംഘടനയായ വെളുത്തമല കൂട്ടായ്മയുടെ രണ്ടാം വാർഷിക സംഗമം കേരളപ്പിറവി ദിനത്തിൽ മനാമ അൽറസാഖ് റസ്റ്റാറന്റിൽ നടന്നു. 2022 നവംബർ ഒന്നിന് രൂപീകരിക്കപ്പെട്ട ബഹ്റൈൻ വെളുത്തമല കൂട്ടായ്മയുടെ രണ്ടാം വാർഷിക സംഗമമായിരുന്നു.
പ്രസിഡന്റ് വി.എം. അബ്ദുൾ ഖാദറിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ സെക്രട്ടറി വിൻസന്റിന്റെ സ്വാഗതം ആശംസിച്ചു. നിരവധി പ്രദേശവാസികൾ പങ്കെടുത്തു. ഏറെക്കാലം പ്രവാസിയായിരുന്ന പരേതനായ എ.വി. ഉസ്മാൻ ഹാജി (ടൂറിസ്റ്റ് ഹോട്ടൽ) യെ അനുസ്മരിച്ചു. മനാമയിലെ തീപിടിത്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് യോഗം മൗനാചരണം നടത്തി.
പരിപാടിക്ക് അസീസ് മലയിൽ, ഉസ്മാൻ പി.എം, സക്കീർ. എ.പി, അഷ്റഫ് കെ.എം, റിയാസ് വി.എം, റഫീഖ് പുളിക്കുൽ, ഷുക്കൂർ മലയിൽ, റിയാസ് ഏറോത്ത്, ശ്രീജിത്ത് കുളത്തിൽ എന്നിവർ നേതൃത്വം നൽകി. ട്രഷറർ നല്ലാടത്ത് സതീശൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.