മനാമ: ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭം വിജയദശമി ദിനമായ ഒക്ടോബർ 13ന് രാവിലെ 5.30ന് ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്തക്കുറിപ്പിൽ അറിയിച്ചു. പ്രമുഖ പൊലീസ് ഓഫിസറും കലാകാരനുമായ എസ്. ശ്രീജിത്ത് ആണ് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കാനായി എത്തിച്ചേരുന്നത്.
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ എസ്. ശ്രീജിത്ത് കോഴിക്കോട് ചേളന്നൂർ ശ്രീനാരായണ കോളജിൽ നിന്ന് ബി.എസ്സി ബിരുദം നേടിയതിനു ശേഷം 1990-1991 കാലയളവിൽ ആകാശവാണിയിലും 1991 മുതൽ 1996 വരെ കസ്റ്റംസിലും സേവനമനുഷ്ഠിച്ചു. തുടർന്ന് 1996 ബാച്ചിൽ (കേരള കേഡർ) ഐ.പി.എസ് നേടി. നിലവിൽ ഐ.ജി-ക്രൈംസ് (സൗത്ത് സോൺ) എന്ന പദവി വഹിക്കുന്നു.
ഗായകൻ കൂടിയാണ് അദ്ദേഹം. പ്രശസ്ത ഗായകൻ പന്തളം ബാലന്റെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതവും അഭ്യസിച്ചുവരുന്നു. വിദ്യാരംഭത്തിനു വേണ്ടിയുള്ള രജിസ്ട്രേഷൻ സമാജത്തിൽ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിനയചന്ദ്രൻ നായർ (39215128)) രജിത അനി ( 3804 4694) എന്നിവരെ വിളിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.