ഗതാഗതനിയമ ലംഘനം; ഇനി കടുത്ത ശിക്ഷ

മനാമ: ഗതാഗതനിയമ ലംഘനത്തിന് കൂടുതൽ ശിക്ഷയേർപ്പെടുത്താൻ തീരുമാനം. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന വാഹനങ്ങൾ ഇനി 60 ദിവസം കഴിഞ്ഞേ വിട്ടുകൊടുക്കൂ. മുമ്പ് ഇത് 30 ദിവസമായിരുന്നു. 2014 ട്രാഫിക് നിയമത്തിലെ ശിക്ഷാകാലാവധി ഇരട്ടിയാക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പുറപ്പെടുവിച്ചു. അനധികൃതമായ മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങൾക്കും നിയമലംഘനം ആവർത്തിക്കുന്നവക്കും കടുത്ത ശിക്ഷ നൽകുന്ന തരത്തിലാണ് ഭേദഗതി.

കൂടുതൽ ശബ്ദമുണ്ടാക്കുന്ന തരത്തിൽ വാഹനങ്ങളിൽ സ്ഥിരമോ താൽക്കാലികമോ ആയ കൂട്ടിച്ചേർക്കലുകളും നിരോധിച്ചു. ജീവാപായമുണ്ടാകുന്ന രീതിയിൽ പെട്ടെന്ന് വാഹനങ്ങൾ തിരിക്കുകയോ അപകടകരമായ രീതിയിൽ ആവർത്തിച്ച് ഓവർടേക്ക് ചെയ്യുകയോ ചെയ്യുന്ന ഡ്രൈവർമാർക്കും പിഴ ചുമത്തും. 

Tags:    
News Summary - Violation of traffic laws; Severe punishment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.