മനാമ: വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള വിസ അപേക്ഷ നല്‍കുന്നത് ഓണ്‍ലൈന്‍ വഴി അനുമതി നല്‍കിയതായി നാഷനാലിറ്റി, പാസ്പോര്‍ട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് അതോറിറ്റി അറിയിച്ചു. www.evisa.gov.bh എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നല്കാവുന്നതും ഓണ്‍ലൈന്‍ വഴിതന്നെ വിസ അനുവദിക്കുന്നതുമാണ്. വിരമിച്ച വിദേശികള്‍ക്കും ബഹ്റൈനില്‍ വീട് സ്വന്തമായുള്ള നിക്ഷേപകര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും.
രണ്ടു വര്‍ഷം മുതല്‍ 15 വര്‍ഷം വരെയുള്ള വിസകളാണ് ഇവരുടെ സ്പോണ്സര്ഷിപ്പില് ലഭ്യമാവുക. ആഭ്യന്തര മന്ത്രാലയത്തിെൻറ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി മന്ത്രിയുടെ നിര്‍ദേശത്തിെൻറ വെളിച്ചത്തിലാണ് സേവനം ഓണ്‍ലൈനായി ഏര്‍പ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. നേരിട്ടു വരാതെതന്നെ ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇതുമായി ബന്ധപ്പെട്ട് Evisa@npra.gov.bh എന്ന ഇ-മെയില്‍ വഴിയോ 17399764 എന്ന നമ്പരിലേക്ക് വിളിച്ചോ വിവരങ്ങള്‍ ആരായാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.