വിസ തടസ്സം; ഇന്ത്യൻ ടീമിലെ ഏഴു​ പേർക്ക്​ ബഹ്​റൈനിൽ എത്താനായില്ല

മനാമ: വിസ തടസ്സം കാരണം ബഹ്​റൈനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിലെ ഏഴുപേർക്ക്​ തിങ്കളാഴ്ച ബഹ്​റൈനിൽ എത്താൻ കഴിഞ്ഞില്ല. തടസ്സങ്ങൾ പരിഹരിച്ച്​ ചൊവ്വാഴ്ച വൈകീട്ടോടെ ഇവർക്ക്​ ഇന്ത്യൻ സംഘത്തിനൊപ്പം ചേരാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 25 അംഗ ടീമിലെ 18 കളിക്കാരും മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്കും സപ്പോർട്ട്​ സ്റ്റാഫും മുംബൈയിൽനിന്ന്​ തിങ്കളാഴ്ച വൈകീട്ട്​​ ബഹ്​റൈനിൽ എത്തി.

ഗോൾകീപ്പർ അമരീന്ദർ സിങ്​, ഡിഫൻഡർ ചിങ്​ലെൻസാന സിങ്​, ആകാശ്​ മിശ്ര, മിഡ്​ഫീൽഡർമാരായ അനിരുദ്ധ്​ ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്​, അനികേത്​ യാദവ്​, ബിപിൻ സിങ്​ എന്നിവർക്കാണ്​ വിസ അനുമതി ലഭിക്കാത്തതിനാൽ യാത്ര ചെയ്യാൻ കഴിയാതിരുന്നത്​. ​രണ്ട്​ മാസം മുമ്പ്​ വിസക്കുവേണ്ടിയുള്ള അപേക്ഷ നൽകിയതാണെന്നും ഇപ്പോഴും അനുമതി പ്രതീക്ഷിച്ചിരിക്കുകയാണെന്നും കോച്ച്​ ഇഗോർ സ്റ്റിമാക്​ പറഞ്ഞു.

ഏഴ്​ കളിക്കാർക്ക്​ എത്താൻ സാധിച്ചില്ലെങ്കിൽ ബുധനാഴ്ചത്തെ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുക ദുഷ്കരമായിരിക്കും. അത്തരമൊരു സാഹചര്യമുണ്ടായാൽ ലഭ്യമായതിൽ ഏറ്റവും മികച്ച ടീമിനെ ഇറക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസ പ്രശ്​നം പരിഹരിച്ച്​ ചൊവ്വാഴ്ച രാത്രി തന്നെ ഏഴ്​ കളിക്കാരും ബഹ്​റൈനിൽ എത്തുമെന്ന്​ അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷൻ വൃത്തങ്ങൾ അറിയിച്ചതായി പി.ടി.ഐ റിപ്പോർട്ട്​ ചെയ്തു.

Tags:    
News Summary - Visa barrier; Seven members of the Indian team could not reach Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.