മനാമ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വിയോഗം കേരളത്തിെൻറ രാഷ്ട്രീയ, സാംസ്കാരിക, മതേതര രംഗത്തിന് തീരാനഷ്ടമാണെന്ന് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. തെൻറ മതേതര, സാഹോദര്യ കാഴ്ചപ്പാടുകള്‍കൊണ്ടും പ്രവര്‍ത്തനശൈലി കൊണ്ടും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്കപ്പുറം വളര്‍ന്ന നേതാവായിരുന്നു അദ്ദേഹം.
ഏറെ പ്രതിസന്ധികള്‍ക്കിടയിലും മുസ്ലിം ലീഗിനെ അതിയായി സ്നേഹിച്ച്, വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടിക്ക് അടിത്തറ പാകിയ നേതാവായിരുന്ന അദ്ദേഹത്തിെൻറ വിയോഗം ലീഗിനും കെ.എം.സി.സിക്കും ഏറെ വേദനജനകമാണ്. കെ.എം.സി.സിയുടെ മിക്ക വേദികളിലും സാന്നിധ്യമായിരുന്ന അദ്ദേഹത്തിെൻറ വേർപാടിെൻറ നഷ്ടം നികത്താന്‍ കഴിയാത്തതാണ്. ഓരോ പ്രവര്‍ത്തകരെയും അടുത്തറിഞ്ഞാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. കക്ഷി-രാഷ്ട്രീയഭേദമന്യേ സുഹൃദ്ബന്ധങ്ങള്‍ സൂക്ഷിച്ച അദ്ദേഹം മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണ്. തൂവെള്ള വസ്ത്രം ധരിച്ച് എന്നും പുഞ്ചിരിയോടെ നിലകൊണ്ട അദ്ദേഹത്തിെൻറ ഓര്‍മകള്‍ കേരള രാഷ്ട്രീയത്തില്‍ എല്ലാക്കാലത്തും പ്രതിഫലിക്കുമെന്നും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.