‘വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി’ അംഗത്വ വി​ത​ര​ണം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മെം​ബ​ർ​ഷി​പ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി. സെ​ക്ര​ട്ട​റി ജി​നു ജി. ​കൃ​ഷ്‌​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹിം എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ്യ മെ​മ്പ​ർ​ഷി​പ്പ് കാ​ർ​ഡ് കൈ​മാ​റി. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യി​ലെ മു​തി​ർ​ന്ന അം​ഗ​വും റി​ഫ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ സു​ധാ​ക​ര​ൻ ടി.​കെ ആ​ദ്യ അം​ഗ​ത്വ കാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ആ​ല​പ്പി ഫെ​സ്റ്റ് 2023ൽ ​വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ൻ​റ് സി​ബി​ൻ സ​ലീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി, ട്ര​ഷ​റ​ർ ജി ​ഗി​രീ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ര​ണ്ടു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 24 മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ മ​നാ​മ, ഗു​ദൈ​ബി​യ, ഉ​മ്മു​ൽ ഹ​സം, സ​ൽ​മാ​ബാ​ദ്, റി​ഫ, ഹ​മ​ദ് ടൗ​ൺ, സി​ത്ര, മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​മ്പ​യി​ൻ ന​ട​ക്കു​ക. ബ​ഹ്‌​റൈ​നി​ലെ വി​വി​ധ ഹോ​സ്പി​റ്റ​ലു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, മ​ണി എ​ക്സ്ചേ​ഞ്ചു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഡി​സ്‌​കൗ​ണ്ടു​ക​ൾ​കൂ​ടി ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് അം​ഗ​ത്വ​കാ​ർ​ഡ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ബ​ഹ്‌​റൈ​നി​ലു​ള്ള ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​ർ​ക്ക് വി​ളി​ക്കാം 6667 1555 (ജി​നു), 3318 4205 (ബാ​ല​മു​ര​ളി).

Tags:    
News Summary - Voice of Alleppey- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.