മനാമ: ബഹ്റൈൻ പ്രവാസിയും ആലപ്പുഴ ആറാട്ടുവഴി സ്വദേശിയുമായ അരുണിനുവേണ്ടി കൈകോർത്ത് വോയ്സ് ഓഫ് ആലപ്പി. അർബുദ ബാധിതനായ അരുണിന്റെ ചികിത്സക്കായി വോയ്സ് ഓഫ് ആലപ്പി അംഗങ്ങൾ കൈകോർക്കുകയായിരുന്നു.
സുമനസ്സുകളുടെകൂടി സഹകരണത്തോടെ അദ്ദേഹത്തിന് ചികിത്സസഹായം നൽകി. 32 വയസ്സുമാത്രമുള്ള അരുണിന്റെ അച്ഛനും അമ്മയും രോഗബാധിതരായി അടുത്ത കാലത്താണ് മരിച്ചത്. ചെറുപ്പം മുതൽ കുടുംബത്തിന്റെ ഉത്തരവാദിത്തവും അച്ഛന്റെയും അമ്മയുടെയും ചികിത്സാ ചെലവുകളുമൊക്കെ താമസത്തിനു വീടോ ഭൂമിയോ പോലുമില്ലാത്ത അരുണിന്റെ ചുമലിലായിരുന്നു. ബഹ്റൈനിലേക്ക് തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി അരുണിന് രോഗം സ്ഥിരീകരിച്ചത്. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിൽ എന്നിവർ ചേർന്ന്, അരുണിന്റെ സുഹൃത്തുക്കളായ രാഹുൽ രാജ്, ഷിജു കൃഷ്ണ എന്നിവർക്ക് സഹായം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.