‘സ്നേ​ഹ​നി​ലാ​വി’ൽ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പിയുടെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ം

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ന്റെ സ​ൽ​മാ​ബാ​ദ് ഹാ​ളി​ൽ ‘സ്നേ​ഹ​നി​ലാ​വ് 2023’ എ​ന്ന പേ​രി​ൽ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു, ജോ. ​സെ​ക്ര​ട്ട​റി അ​ശോ​ക​ൻ താ​മ​ര​ക്കു​ളം സ്വാ​ഗ​തം ആ​ശം​സി​ച്ചു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ക​ലാ​കാ​ര കൂ​ട്ടാ​യ്മ​യാ​യ ‘അ​ര​ങ്ങ് ആ​ല​പ്പി’​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​പ്പ​ന​യും മ​റ്റു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യും മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ സോ​മ​ൻ​ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​റും വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ അ​ന​സ് റ​ഹിം ഈ​ദ് സ​ന്ദേ​ശം ന​ൽ​കി. മെം​ബ​ർ​ഷി​പ് കാ​ർ​ഡി​ന്റെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ജ​യ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഡോ. ​പി.​വി. ചെ​റി​യാ​ൻ, യു.​കെ. അ​നി​ൽ​കു​മാ​ർ, ജി​ജു ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്റ് വി​ന​യ​ച​ന്ദ്ര​ൻ, പ്രോ​ഗ്രാം സ​ബ് ക​ൺ​വീ​ന​ർ സു​മ​ൻ സ​ഫ​റു​ല്ല, വ​നി​ത വി​ഭാ​ഗം സെ​ക്ര​ട്ട​റി ര​ശ്മി അ​നൂ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ല വി​ഭാ​ഗം സെ​ക്ര​ട്ട​റി ദീ​പ​ക് ത​ണ​ൽ ആ​യി​രു​ന്നു അ​വ​താ​ര​ക​ൻ.

Tags:    
News Summary - Voice of Alleppey-bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.