മനാമ: ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയയിലെ ബ്ലഡ് ബാങ്കിൽവെച്ച് വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെയാണ് ക്യാമ്പ്.
വോയ്സ് ഓഫ് ആലപ്പിയുടെ ചാരിറ്റി വിങ്ങിന്റെ കീഴിലെ ആദ്യ ബ്ലഡ് ഡൊണേഷൻ ക്യാമ്പാണ് നടക്കുക. അംഗങ്ങളുടെ അടിയന്തരവും താൽക്കാലികവുമായ ആവശ്യങ്ങൾക്കായി വീൽചെയറുകൾ, വാക്കിങ് സ്റ്റിക്, വാക്കിങ് ഫ്രെയിം തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ചാരിറ്റി വിങ്ങിന്റെ കീഴിൽ സജ്ജമായിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ 3535 6757 (ജോഷി നെടുവേലിൽ), 3637 7837 (സുരേഷ് പുത്തെൻവിളയിൽ), 3436 6273 (അജു കോശി) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.