മനാമ: ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി സൽമാനിയ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നൂറിലധികം അംഗങ്ങൾ രക്തദാനം നടത്തി. ബഹ്റൈനിലെ അനാഥരുടെ പിതാവ്, ബാബ ഖലീൽ എന്ന് വിളിപ്പേരുള്ള ഖലീൽ അബു ദൈലാമി ക്യാമ്പ് സന്ദർശിച്ച് ആശംസകൾ അറിയിച്ചു.
ബ്ലഡ് ഡൊണേഷന്റെ ഭാഗമായി നടന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു. ട്രീ ഓഫ് ലൈഫ് ചാരിറ്റി ഗ്രൂപ് ചെയർമാൻ ഖലീൽ അബു ദൈലാമി, വൈസ് ചെയർമാൻ ജമീൽ ശിഹാബ്, വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, രക്ഷാധികാരികളായ സഈദ് റമദാൻ നദ്വി, യു.കെ. അനിൽ എന്നിവർ സംസാരിച്ചു. ബ്ലഡ് ഡൊണേഷൻ കൺവീനർ ജോഷി നെടുവേലിൽ നന്ദി പറഞ്ഞു.
അമ്പത്തഞ്ചാമത്തെ പ്രാവശ്യം ബ്ലഡ് ഡൊണേഷൻ നടത്തിയ വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ പ്രസിഡന്റ് സുരേഷ് പുത്തെൻവിളയിലിനെ ചടങ്ങിൽ ബാബ ഖലീൽ പൊന്നാട അണിയിച്ചു. ജോയിൻ കൺവീനർമാരായ അജു കോശി, പ്രസന്നകുമാർ, വോയ്സ് ഓഫ് ആലപ്പി ട്രഷറർ ഗിരീഷ് കുമാർ, ജോ. സെക്രട്ടറി അശോകൻ താമരക്കുളം, മെംബർഷിപ് സെക്രട്ടറി ജിനു കൃഷൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ലിബിൻ സാമുവൽ, അനൂപ് മുരളീധരൻ, ലിജോ കുര്യാക്കോസ്, സന്തോഷ് ബാബു, അജിത്കുമാർ, സനിൽ വള്ളികുന്നം, ഏരിയ കമ്മിറ്റി ഭാരവാഹികളായ അനിൽ തമ്പി, കെ.കെ. ബിജു, അനന്ദു സി.ആർ, അൻഷാദ് റഹീം, ഫൻസീർ ബഷീർ, മുബാഷ് റഷീദ്, നിഥിൻ ഗംഗ, ടോജി തോമസ്, വിഷ്ണു രമേശ്, സജീഷ് ചോട്ടു, നിബു ഗീവർഗീസ്, ഗിരീഷ് ബാബു, രാജേന്ദ്രൻ, പ്രവീൺ, ദീപക്, ലേഡീസ് വിങ് പ്രസിഡന്റ് സുവിത രാകേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.