മനാമ: വോയ്സ് ഓഫ് ആലപ്പി പൂവേ പൊലി 2023 ഓണാഘോഷം ഇന്ത്യൻ ക്ലബിൽ ആഘോഷിച്ചു. വോയ്സ് ഓഫ് ആലപ്പിയുടെ ‘‘അരങ്ങ്’’എന്ന കലാ കൂട്ടായ്മയിൽ അശ്വിൻ ബാബുവിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളുടെ വഞ്ചിപ്പാട്ടോടെ അതിഥികളെ സ്വീകരിച്ചു. രക്ഷാധികാരി ഡോ.പി.വി. ചെറിയാൻ ചടങ്ങിന് നേതൃത്വം നൽകി.
മുഖ്യാതിഥി അബ്ദുൽ ഹക്കിം മുഹമ്മദ് അൽ ഷിനോ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ചെയർമാനും സീനിയർ കൺസൾട്ടന്റുമായ ഡോ. ജിഹാബ് ബിൻ റജബ് ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു.
വോയ്സ് ഓഫ് ആലപ്പിയുടെ പ്രഥമ ‘‘വുമൺ ഓഫ് എക്സലൻസി’’ അവാർഡ് മൈസ അനീസ് അബ്ബാസ് ദാദാഭായ് , ഹർഷ ശ്രീഹരി എന്നിവർക്ക് സമ്മാനിച്ചു. +2, SSLC ക്ക് മികച്ച വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് മെമന്റോ നൽകി. പാചക വിദഗ്ധൻ ജയൻ ശ്രീഭദ്ര, സതീഷ് ശ്രീഭദ്ര എന്നിവർ അണിയിച്ചൊരുക്കിയ വിഭവ സമൃദ്ധമായ ഓണാട്ടുകര ഓണസദ്യ നടന്നു. ജിനു കൃഷ്ണനും, ഗിരീഷ് ചുനക്കരയും നേതൃത്വം നൽകി.
രശ്മി അനൂപും, ആശാ സിബിനും, സിസിലി വിനോദും നേതൃത്വം നൽകിയ തിരുവാതിര, സിനിമാറ്റിക് ഡാൻസ്, അംഗങ്ങളുടെ കരോക്കേ ഗാനം, IIP യുടെ സിനിമാറ്റിക് ഡാൻസ്, മിന്നൽ ബീറ്റ്സിന്റെ കരോക്കെ ഗാനമേള എന്നിവ അരങ്ങേറി. ആരവം നാടൻപാട്ട് കൂട്ടത്തിന്റെ മരം ബാൻഡ് ഫ്യൂഷനും നാടൻപാട്ടും അരങ്ങേറി. കൾച്ചറൽ പ്രോഗ്രാമിന്റെ കോർഡിനേറ്റർ കലാവിഭാഗം സെക്രട്ടറി ദീപക് തണൽ ആയിരുന്നു.
പൂവേ പൊലി 2023 ന്റെ ജനറൽ കോഓഡിനേറ്റേഴ്സ് ആയ ജേക്കബ് മാത്യു, അനൂപ് ശശികുമാർ കോഓഡിനേറ്ററായ ലിബിൻ സാമുവൽ ലിജോ കുര്യാക്കോസ് എന്നിവരും, രക്ഷാധികാരികളായ സോമൻ ബേബി, ജിജോ വർഗീസ്, അനിൽകുമാർ യു.കെ., ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് അംഗം ബിനു മണ്ണിൽ, അജയകൃഷ്ണൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ, ഡോ. ഇക്ബാൽ, നിസാർ കൊല്ലം, സാംസ്കാരിക സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, കെ.ടി. സലിം, നൈനാ മുഹമ്മദ് ഷാഫി, സുരേഷ് ബാബു, ബഷീർ അമ്പലായി, പ്രദീപ് പത്തേരി, ജോയ് വെട്ടിയാടാൻ, ബിനു കുന്നന്താനം, ഫാസിൽ വട്ടോളി, കുഞ്ഞിരാമൻ, മോഹൻകുമാർ, അലക്സ് ബേബി, മനോജ് വടകര, മണിക്കുട്ടൻ, ഷബീർ മാഹി, അൻവർ ശൂരനാട്, മാധ്യമ പ്രവർത്തകരായ അബ്ദുൽ ജലീൽ, രാജീവ് വെള്ളിക്കോത്ത്, എന്നിവരും സന്നിഹിതരായിരുന്നു ഹരീഷ് മേനോനും സാന്ദ്ര സൂസനും ചടങ്ങുകൾ നിയന്ത്രിച്ചു. അനൂപ് ശശികുമാർ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.