മനാമ: വോയ്സ് ഓഫ് ആലപ്പി ‘സ്നേഹോത്സവം 2023’ എന്ന പേരിൽ റിഫ ഏരിയ കമ്മിറ്റിയുടെ കുടുംബ സംഗമവും മെംബർഷിപ് കാർഡ് വിതരണവും റിഫയിലെ ഊട്ടി റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി ഉദ്ഘാടനം ചെയ്തു. റിഫ ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ, ട്രഷറർ ജി. ഗിരീഷ്,കുമാർ, ജോയന്റ് സെക്രട്ടറി ബാലമുരളി, കലാവിഭാഗം സെക്രട്ടറിയും റിഫ ഏരിയ കോഓഡിനേറ്ററുമായ ദീപക് തണൽ, സുമൻ സഫറുല്ല, അജിത്, സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. റിഫ ഏരിയ സെക്രട്ടറി ഗിരീഷ് ബാബു സ്വാഗതം പറഞ്ഞു.
മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ബഹ്റൈനിൽ നിര്യാതനായ ആലപ്പുഴ ജില്ല ചെട്ടികുളങ്ങര സ്വദേശി റജി ജോർജിനും യോഗം അനുശോചനം രേഖപ്പെടുത്തി. തുടർന്ന് വോയ്സ് ഓഫ് ആലപ്പി മെംബർഷിപ് കാർഡുകൾ വിതരണം ചെയ്തു. ജോയന്റ് സെക്രട്ടറി അനിൽ കെ. തമ്പി അവതാരകനായിരുന്നു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഹരികുമാർ, പി.കെ. രാജേന്ദ്രൻ, ദീപക് ശ്രീകുമാർ, ജയൻ, പ്രവീൺ, ഏരിയ ഭാരവാഹികളായ അശ്വിൻ, മുബാഷ്, സജീഷ്, ഹരിദാസ് മാവേലിക്കര, ഫൻസീർ, ശ്യാംജി ഷാജി, നിതിൻ ഗംഗ എന്നിവർ സംബന്ധിച്ചു. വോയ്സ് ഓഫ് ആലപ്പിയുടെ കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് ആലപ്പിയുടെ ഗോപകുമാർ, ഷാജി, രാജീവ്, ഹരിദാസ് മാവേലിക്കര എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. റിഫ ഏരിയ ട്രഷറർ ജീമോൻ ജോയ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.