മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറത്തിന്റെ ചാരിറ്റി വിങ്ങായ ‘ഹെൽപ് ഫോർ അദേഴ്സ്’ സമാഹരിച്ച തുക നിർധന കുടുംബത്തിന് നൽകുന്നതിനായി ജനറൽ സെക്രട്ടറി ശരത് എഡ്വിനിൽനിന്ന് രക്ഷാധികാരി നൈന മുഹമ്മദ് ഷാഫി ഏറ്റുവാങ്ങി നൽകി. തുക സമാഹരണത്തിനു വോയ്സ് ഓഫ് ട്രിവാൻഡ്രം അംഗങ്ങളും ബഹ്റൈൻ ബാഡ്മിന്റൺ ക്ലബായ പവർ സ്മാഷേഴ്സും പങ്കാളികളായി. പ്രസിഡന്റ് പ്രമോദ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൗണ്ടർ മെംബർ ഷംനാദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ വിഷ്ണു മോഹൻ, വിനോജ്, സരിത വിനോജ്, ലേഡീസ് വിങ് മെംബർ രാഗി വിഷ്ണു, സമൂഹിക പ്രവർത്തകരായ സയിദ് ഹനീഫ്, അൻവർ നിലമ്പൂർ എന്നിവർ പങ്കെടുത്തു. ചാരിറ്റി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.