മനാമ: വഖഫ് ബോർഡിൽ ജീവനക്കാരെ നിയമിക്കാനുള്ള ബോർഡിെൻറ അധികാരം എടുത്തുകളയുന്ന നിയമം പാസാക്കുക വഴി ആർ.എസ്.എസ് മനോഭാവമാണ് മുഖ്യമന്ത്രിയെ നയിക്കുന്നതെന്ന് വ്യക്തമായതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അഭിപ്രായപ്പെട്ടു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലോഗൗട്ട്-21 ജില്ല സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുത്തലാക് ബിൽ, പൗരത്വ ബിൽ, സാമ്പത്തിക സംവരണ ബിൽ തുടങ്ങിയ ബി.ജെ.പിയുടെ മുസ്ലിം വിരുദ്ധ നിയമനിർമാണത്തിെൻറ തനത് ശൈലിയാണ് പിണറായി വിജയനും അനുകരിക്കുന്നത്. മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന കേരളത്തിലിത് വിലപ്പോകില്ലെന്നും ശക്തമായ ബഹുജന പ്രക്ഷോഭത്തിലൂടെ ഇതിനെ ചെറുത്തുതോൽപിക്കുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ രണ്ടു വർഷത്തെ സ്തുത്യർഹസേവനങ്ങൾ കെ.എം.സി.സി ബഹ്റൈെൻറ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നതായി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസിഡൻറ് ഹബീബ് റഹ്മാൻ പറഞ്ഞു. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കുട്ടൂസ മുണ്ടേരി, കെ.പി. മുസ്തഫ, ഒ.കെ. കാസിം, ഷാഫി പറക്കട്ട എന്നിവർ സംസാരിച്ചു. കെ.എം.സി.സി ബഹ്റൈൻ അൽ അമാന ബൂസ്റ്റ് അപ്പ്-21 കാമ്പയിനിൽ ജില്ലയിൽനിന്ന് ഏറ്റവും കൂടുതൽ ആളുകളെ ചേർത്ത മൊയ്തീൻ പേരാമ്പ്ര, ഹാഫിസ് വള്ളിക്കാട് എന്നിവരെയും ഏറ്റവും കൂടുതൽ ആളുകളെ ചേർത്ത പേരാമ്പ്ര, വടകര കൊയിലാണ്ടി എന്നീ മണ്ഡലങ്ങളെയും അൽ അമാന കോഓഡിനേറ്റർ കെ.കെ. അഷ്റഫിനെയും പി.കെ. ഫിറോസ് മെമേൻറാ നൽകി ആദരിച്ചു.
ബഹ്റൈൻ സോക്കർ-5 ഫുട്ബാൾ ടൂർണമെൻറ് ഫൈനലിലെ വിവിധ മത്സരവിജയികളെ ഫിറോസ് പ്രഖ്യാപിച്ചു. ഓർഗനൈസിങ് സെക്രട്ടറി പി.വി. മൻസൂർ പരിപാടി നിയന്ത്രിച്ചു. അസീസ് പേരാമ്പ്ര, അഷ്റഫ് അഴിയൂർ, അഷ്കർ വടകര എന്നിവർ സന്നിഹിതരായിരുന്നു. ആക്ടിങ് ജനറൽ സെക്രട്ടറി ജെ.പി.കെ തിക്കോടി സ്വാഗതവും സെക്രട്ടറി പി.കെ. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.