കെ.എം.സി.സി ജീവജലം പദ്ധതി: 35ാമത്തെ കിണർ ഉള്ള്യേരിയിൽ ഉദ്​ഘാടനം​ ചെയ്​തു

മനാമ: ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ 51 ജീവജലം  കിണർ പദ്ധതിയിൽ ഉൾപ്പെടുത്തി ഉള്ള്യേരി ഉള്ളൂരിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ നിർമ്മിച്ച കിണർ ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല നാടിന് സമർപ്പിച്ചു.
‘ശിഹാബ് തങ്ങൾ സ്മാരക ജീവജലം’ പദ്ധതിയിെല  35ാമത്  കിണറാണിത്. കാരുണ്യ പ്രവർത്തനങ്ങളിൽ കെ.എം.സി.സി. മാതൃകയാണെന്ന് ഉമ്മർ പാണ്ടികശാല പറഞ്ഞു.  മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡൻറ് അബു ഹാജി പാറക്കൽ അധ്യക്ഷത  വഹിച്ചു.  
മണ്ഡലം ലീഗ് പ്രസിഡൻറ്  നാസർ എസ്റ്റേറ്റ് മുക്ക്, ജനറൽ സെക്രട്ടറി ശുകൂർ തയ്യിൽ, കെ.അഹ്മദ് കോയ മാസ്റ്റർ, കെ.എം.സി.സി ജില്ല കോഓഡിനേറ്റർമാരായ അലി കൊയിലാണ്ടി, യൂസുഫ് കൊയിലാണ്ടി, ഹംസ പയ്യോളി, സി.എം.കോയ,  നജീബ് കാക്കഞ്ചേരി, അലി നാറാത്ത് എന്നിവർ സംസാരിച്ചു.
 പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി റഹീം എടത്തിൽ സ്വാഗതവും,  അൻവർ ഉള്ളൂർ നന്ദിയും പറഞ്ഞു.രണ്ടുകിണറുകൾ കൂടി  ഈ മാസം  ഉദ്ഘാടനം ചെയ്യും.  ബാക്കി കിണറുകൾ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 
 
Tags:    
News Summary - watter, life, ulliyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.