വ​യ​നാ​ട് പു​ന​ര​ധി​വാ​സ ഫ​ണ്ട്; ല​ക്ഷ്യ​ത്തി​ന​പ്പു​റം ന​ൽ​കി കെ.​എം.​സി.​സി ബ​ഹ്റൈ​ൻ

മ​നാ​മ: മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച വ​യ​നാ​ട് പു​ന​ര​ധി​വാ​സ ഫ​ണ്ടി​ലേ​ക്ക് കെ.​എം.​സി.​സി ബ​ഹ്റൈ​ൻ 66 ല​ക്ഷം ന​ൽ​കി. മു​സ് ലിം ​ലീ​ഗ് പു​ന​ര​ധി​വാ​സ ഫ​ണ്ട് സം​ബ​ന്ധ​മാ​യി പ്ര​ഖ്യാ​പ​നം വ​ന്ന​യു​ട​ൻ ആ​രം​ഭി​ച്ച്, 10 ദി​വ​സം കൊ​ണ്ടാ​ണ് കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ഈ ​തു​ക സ്വ​രൂ​പി​ച്ച് ന​ൽ​കി​യ​ത്.

പ്ര​ഥ​മ​ഘ​ട്ട​ത്തി​ൽ ത​ന്നെ ആ​ദ്യ ഗ​ഡു കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ. ​ഹ​ബീ​ബ് റ​ഹ്മാ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര​യും ചേ​ർ​ന്ന് മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു.

പ്ര​ഖ്യാ​പ​ന​തു​ക​യും ല​ക്ഷ്യം വെ​ച്ച് ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നി​റ​ങ്ങി​യ കെ.​എം.​സി.​സി ബ​ഹ്റൈ​ന് ഇ​ര​ട്ടി തു​ക മു​സ് ലിം ​ലീ​ഗ് വ​യ​നാ​ട് പു​ന​ര​ധി​വാ​സ ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റാ​ൻ സാ​ധി​ച്ചു.

കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​ക​ളു​ടെ​യും ബാ​ക്കി ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സൗ​ത്ത് സോ​ൺ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ​യും ഹി​ദ്ദ് -അ​റാ​ദ് -ഗ​ലാ​ലി, മു​ഹ​റ​ഖ്, ഹൂ​റ -ഗു​ദൈ​ബി​യ, സ​നാ​ബി​സ്, ജി​ദ് ഹ​ഫ്സ്, ഇ​സ​ടൗ​ൺ, ബു​ദ​യ്യ, ഹ​മ​ദ് ടൗ​ൺ, സി​ത്ര, ഈ​സ്റ്റ് റി​ഫ, വെ​സ്റ്റ് റി​ഫ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ​യും ജി​ല്ല ക​മ്മി​റ്റി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളും തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളു​ടെ സേ​വ​ന​നി​ര​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ക​ർ​ത്ത​വ്യം പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ബ​ഹ്റൈ​നി​ലെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും കേ​ര​ള​ത്തി​ന​പ്പു​റ​മു​ള്ള ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മ​ട​ക്കം മു​ഴു​വ​ൻ മ​നു​ഷ്യ​സ്നേ​ഹി​ക​ളും കെ.​എം.​സി.​സി ബ​ഹ്റൈ​ന്‍റെ ഈ ​സ്നേ​ഹ​സ്പ​ർ​ശം പ​ക​ർ​ന്നേ​കു​ന്ന കാ​രു​ണ്യ​ക​ർ​ത്ത​വ്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​പി. മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എ.​പി. ഫൈ​സ​ൽ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, ഷാ​ഫി പാ​റ​ക്ക​ട്ട, എ​ൻ.​എ. അ​ബ്ദു​ൽ അ​സീ​സ്, ഷ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഷ്റ​ഫ് ക​ക്ക​ണ്ടി, ഫൈ​സ​ൽ കോ​ട്ട​പ്പി​ള്ളി, ഫൈ​സ​ൽ ക​ണ്ടി​ത്താ​ഴ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മാ​നു​ഷി​ക​മൂ​ല്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഇ​ത്ത​ര​മൊ​രു സ​ത്ക​ർ​മ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ ഓ​രോ പ്ര​വ​ർ​ത്ത​ക​രോ​ടും അ​തു​പോ​ലെ ഇ​തി​നോ​ടൊ​പ്പം ചേ​ർ​ന്നു​നി​ന്ന് സ​ഹ​ക​രി​ച്ച മ​നു​ഷ്യ​സ്നേ​ഹി​ക​ളോ​ടും ബ​ഹ്റൈ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​ക്കു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​സ് ലം ​വ​ട​ക​ര​യും ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ല​വും അ​റി​യി​ച്ചു.

Tags:    
News Summary - Wayanad Rehabilitation Fund- KMCC Bahrain over target

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.