മനാമ: മുണ്ടക്കൈ ദുരന്തത്തില്‍ പുനരധിവാസ പദ്ധതികള്‍ക്കുള്ള ബഹ്റൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രഖ്യാപിച്ച സഹായത്തിന്റെ ആദ്യ ഗഡു കൈമാറി.
കോഴിക്കോട് മര്‍ക്കസുദ്ദഅവയില്‍ നടന്ന ചടങ്ങില്‍ ഇസ്ലാഹി സെന്റര്‍ ട്രഷറര്‍ സഫീര്‍ കണിയാംകണ്ടി ഐ.എസ്.എം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയാണ് നിര്‍വഹിച്ചത്. നാട്ടിലെ ഏത് ആപത്ഘട്ടത്തിലും പ്രവാസികളുടെ വ്യത്യസ്തമായ കൈത്താങ്ങ് അവര്‍ ഈ മണ്ണിനോടും മനുഷ്യരോടും കാണിക്കുന്ന കരുണയുടെ അടയാളമാണെന്ന് സഹായം സ്വീകരിച്ചുകൊണ്ട് സംസാരിക്കവേ അദ്ദേഹം സൂചിപ്പിച്ചു.
ചടങ്ങില്‍ ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടിൽ, ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് സിറാജ് മേപ്പയ്യൂർ, റഷീദ്, മുൻ ഭാരവാഹികളായ വി.ടി. ഇർഷാദ്, ജൗഹർ ഫാറൂഖി, റഫീഖ് മാഷ്, സുധീർ ചെറുവാടി, ഇബ്രാഹീം, ഷമീം എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.