മനാമ: വയനാട് ദുരന്തത്തിൽ നിരാലംബരായ കുട്ടികൾക്ക് എസ്.എൻ.സി.എസ് നാല് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം നൽകും. എസ്.എൻ.സി.എസ് ചെയർമാൻ ഡി. കൃഷ്ണകുമാർ ഗുരു സാന്ത്വനം ഉപദേശക സമിതി ഉദ്ഘാടനച്ചടങ്ങിലാണ് ഈ പ്രഖ്യാപനം നടത്തിയത്. എസ്.എൻ.സി.എസ് ഓഡിറ്റോറിയത്തിൽ യുനീക്കോ ഗ്രൂപ് ചീഫ് ഓപറേറ്റിങ് മാനേജറും സാമൂഹിക പ്രവർത്തകനുമായ ജയശങ്കർ വിശ്വനാഥൻ ഉപദേശക സമിതി ഉദ്ഘാടനം നിർവഹിച്ചു.
ഓരോരുത്തരും നമുക്ക് ചുറ്റുമുള്ള നിരാലംബരായ ആളുകളെ സഹായിക്കാൻ മനസ്സുള്ളവരാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഗുരുസാന്ത്വനം ജനറൽ കൺവീനർ ഷോബി രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി എം.എസ്. ശ്രീകാന്തും സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി കെ.കെ. പ്രശാന്ത് സ്വാഗതവും ഗുരുസാന്ത്വനം ജോ. സെക്രട്ടറി സുരേഷ് ശിവാനന്ദൻ നന്ദിയും അറിയിച്ചു.അക്ഷര സജീവൻ മുഖ്യ അവതാരക ആയിരുന്നു. കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.