മനാമ: അഭിരുചിയുള്ള കുട്ടികൾക്ക് ഹൈസ്‌കൂൾ തലം മുതൽ തന്നെ ഐ.എ.എസ് പരിശീലനം നൽകുന്നത് മികച്ച ഉദ്യോഗാർഥികളെ സൃഷ്ടിക്കാൻ വഴിയൊരുക്കുമെന്ന് ജാർഖണ്ഡ് സർക്കാർ മൃഗ-കൃഷി പരിപാലന സെക്രട്ടറി ആയ ഡോ. അബൂബക്കർ സിദ്ധീഖ് ഐ.എ.എസ് പറഞ്ഞു.
കരിയർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ കരിയർ ആൻഡ് ലേണിങ് വിഭാഗത്തിെൻറ പ്രഥമ വെബിനാറിൽ 'ഐ.എ.എസിലേക്കുള്ള വഴികൾ'എന്ന വിഷയത്തിൽ ക്ലാസ്സെടുക്കുകയായിരുന്നു അദ്ദേഹം.
വീടുകളിലും സ്‌കൂളുകളിലും നിന്ന് ചെറുപ്രായത്തിൽ വ്യക്തിത്വ വികസനം, നേതൃ പരിശീലനം തുടങ്ങിയ ശേഷികൾ പരിപോഷിപ്പിക്കപ്പെടണം. സിലബസ് മനസിലാക്കി സമയബന്ധിതവും ഘടനാ പരവുമായ പരിശീലനം നൽകിയാൽ ഐ.എ.എസ് പരീക്ഷ എളുപ്പമാക്കാം. വായനയിലൂടെ ലഭിക്കുന്ന വിശാലമായ ബോധമണ്ഡലം ഇൻറർനെറ്റ് സെർച്ചുകളിലൂടെ ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പ്രവർത്തക ഷെമിലി പി. ജോൺ ഉദ്ഘാടനം ചെയ്തു. യൂനുസ് രാജ് മോഡറേറ്ററും ഷിബു പത്തനംതിട്ട അധ്യക്ഷനുമായിരുന്നു.സിജി ബഹ്‌റൈൻ ചീഫ് കോ-ഓർഡിനേറ്റർ പി.വി മൻസൂർ സ്വാഗതവും കരിയർ ആൻഡ് ലേണിങ് വിഭാഗം കോഓർഡിനേറ്റർ നിസാർ കൊല്ലം നന്ദിയും പറഞ്ഞു. ഷാനവാസ് സൂപ്പി, യൂസഫ് അലി, ധൻജീബ് അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.