മനാമ: ബഹ്റൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീ.ആർ വൺ കൂട്ടായ്മയുടെ ഒന്നാം വാർഷികവും കുടുംബ സംഗമവും സൽമാനിയ കലവറ റസ്റ്റാറന്റ് ഹാളിൽ കേരളപ്പിറവി ദിനത്തിൽ നടന്നു.
നൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്ത ആഘോഷത്തിൽ വിവിധയിനം കലാപരിപാടികൾ നടന്നു. ഗ്രൂപ്പിലെ അംഗങ്ങളുടെ കോൽക്കളിയും സ്പാർക്കിങ് സ്റ്റാർസിന്റെ സിനിമാറ്റിക് ഒപ്പനയും പരിപാടിക്ക് മികവേകി. ഷിഹാബ് കറുകപുത്തൂർ സ്വാഗതവും ജസീർ കാപ്പാട്, മുബീന മൻഷീർ എന്നിവർ ആശംസയും നേർന്നു.
ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അഷ്റഫ് അവതരിപ്പിച്ചു. റജീന ഇസ്മായിൽ, ഇസ്മായിൽ ദുബൈപടി എന്നിവർ അവതാരകരായ പരിപാടിയിൽ അഡ്മിൻമാരായ അഫ്സൽ അബ്ദുള്ള, ഇസ്മായിൽ തിരൂർ, മുഫീദ മുജീബ് എന്നിവരും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ അരുൺ, ഷഫീൽ യൂസഫ്, റാഫി തൃശൂർ, നാസർ ഹലീമാസ്, ഹഫ്സർ ഗീതു, സതീശൻ എന്നിവർ നേതൃത്വം നൽകി. ആബിദ് താനൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.