മനാമ: ബഹ്റൈനിലെ നാലുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ഡിസംബർ 17ന് സംഘടിപ്പിക്കുന്ന 'മലർവാടി മഴവില്ല്' മെഗാ ചിത്രരചന മത്സരത്തിെൻറ സ്വാഗതസംഘം രൂപവത്കരിച്ചു. സക്കീന അബ്ബാസിനെ ജനറൽ കൺവീനറായും നൗമൽ റഹ്മാനെ കൺവീനറായും തെരഞ്ഞെടുത്തു.
വിവിധ വകുപ്പുകളുടെ കൺവീനർമാരായി അബ്ബാസ് മലയിൽ, കെ. മൊയ്തു (വിഭവ സമാഹരണം), അബ്ദുൽ ജലീൽ, സമീർ ഹസൻ (രജിസ്ട്രേഷൻ ആൻഡ് പ്രചാരണം), അസ്ലം വേളം (ലോഗോ ആൻഡ് സർട്ടിഫിക്കറ്റ്), പി.പി. ജാസർ (മീഡിയ), എം. ബദറുദ്ദീൻ (സോഷ്യൽ മീഡിയ), ഗഫൂർ മൂക്കുതല ആൻഡ് നൗഷാദ് (അസോസിയേഷൻസ്), ഷാജി മാഷ്, എം. ബദറുദ്ദീൻ (സമ്മാനം), നൗമൽ (ജഡ്ജസ്), സമീർ ഹസൻ, മുഹമ്മദ് ഷാജി (ടെക്നിക്കൽ) എന്നിവരെ തിരഞ്ഞെടുത്തു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മലർവാടി രക്ഷാധികാരി ജമാൽ ഇരിങ്ങൽ കൺവീനർമാരുടെ പ്രഖ്യാപനം നടത്തി. മലർവാടി കോഒാഡിനേറ്റർ സക്കീന അബ്ബാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ നൗമൽ റഹ്മാൻ സ്വാഗതവും സമീറ നൗഷാദ് നന്ദിയും പറഞ്ഞു. ചിത്ര രചന രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 33049574, 35665700, 35087473, 39741432 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.