ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി സം​സാ​രി​ക്കു​ന്നു

ഒ.​ഐ.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹം -കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി

മ​നാ​മ: കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ല്ലാ വാ​തി​ലു​ക​ളും അ​ട​ഞ്ഞ​പ്പോ​ൾ ചാ​ർ​ട്ടേ​ഡ് ​ൈഫ്ല​റ്റു​ക​ൾ ക്ര​മീ​ക​രി​ച്ച് പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ഒ.​ഐ.​സി.​സി​യു​ടെ​യും കെ.​എം.​സി.​സി​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി അ​ഭി​പ്രാ​യ​പെ​ട്ടു. ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ഇ​ത്ര​യും നാ​ൾ നേ​രി​ട്ട കാ​ലാ​വ​സ്ഥ​യ​ല്ല ഇ​പ്പോ​ഴെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ജ്പേ​യി​യു​ടെ​യും അ​ദ്വാ​നി​യു​ടെ​യും കാ​ല​ത്ത് കു​റ​ച്ചു മ​യം ഉ​ണ്ടാ​യി​രു​ന്നു.

ടാ​റ്റ​യി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്ത എ​യ​ർ ഇ​ന്ത്യ അ​വ​ർ​ക്കു​ത​ന്നെ തി​രി​ച്ചു​ന​ൽ​കി സ്വ​ന്ത​മാ​യി എ​യ​ർ​ലൈ​ൻ​സ് ഇ​ല്ലാ​ത്ത രാ​ജ്യ​മാ​യി ന​മ്മു​ടെ നാ​ടി​നെ മാ​റ്റി. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാം അ​ദാ​നി​ക്ക് വി​ൽ​ക്കു​ന്നു. രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വി​ൽ​പ​ന​ക്ക് വെ​ച്ചി​രി​ക്കു​ന്നു. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ന​മ്മ​ൾ ര​ക്ഷ​പ്പെ​ട്ടു നി​ൽ​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് എ​ല്ലാ വ​കു​പ്പു​ക​ളും കു​ത്ത​ഴി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. പൗ​ര​ത്വ ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്ത ഗ​വ​ർ​ണ​റെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന യു.​ഡി.​എ​ഫ് നി​ല​പാ​ടി​നെ സ​ർ​ക്കാ​റും ഗ​വ​ർ​ണ​റും ഒ​ന്നി​ച്ചാ​ണ് നേ​രി​ട്ട​ത്. ഇ​പ്പോ​ഴു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ര​ണ്ടു​കൂ​ട്ട​രും ഒ​രു​പോ​ലെ പ്ര​തി​ക​ളാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ അ​ഭി​പ്രാ​യ​പെ​ട്ടു.

ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല മു​സ്‍ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് മാ​സ്റ്റ​ർ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ലീ​സ്റ്റ്‌ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ രാ​ജു ക​ല്ലും​പു​റം, ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബോ​ബി പാ​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ്‌ ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, കെ.​എം.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, ബ​ഷീ​ർ അ​മ്പ​ലാ​യി, കെ.​സി. ഷ​മീം, കാ​സിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ മാ​ത്യൂ​സ് വാ​ള​ക്കു​ഴി, ജ​വാ​ദ് വ​ക്കം, മ​നു മാ​ത്യു, എം.​ഡി. ജോ​യ്, ഷാ​ജി പൊ​ഴി​യൂ​ർ, ന​സീം തൊ​ടി​യൂ​ർ, ജി. ​ശ​ങ്ക​ര​പി​ള്ള, ഷി​ബു എ​ബ്ര​ഹാം, എ​ബ്ര​ഹാം സാ​മു​വ​ൽ, ജ​സ്റ്റി​ൻ ജേ​ക്ക​ബ്, ശ്രീ​ധ​ർ തേ​റ​മ്പി​ൽ, ചെ​മ്പ​ൻ ജ​ലാ​ൽ, ച​ന്ദ്ര​ൻ വ​ള​യം, ഫി​റോ​സ് അ​റ​ഫ, ഇ​ബ്രാ​ഹിം അ​ദ്ഹം, വി​ല്യം ജോ​ൺ, മോ​ഹ​ൻ​കു​മാ​ർ നൂ​റ​നാ​ട്, സു​നി​ൽ ജോ​ൺ, ജ​ലീ​ൽ മു​ല്ല​പ്പ​ള്ളി, പി.​ടി. ജോ​സ​ഫ്, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, യു. ​മു​നീ​ർ, സ​ൽ​മാ​നു​ൽ ഫാ​രി​സ്, സി.​കെ. ബി​ജു​ബാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - welcomed K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.