മനാമ: ദുരിതമനുഭവിച്ച പ്രവാസി വനിതകൾക്ക് തണലായി വെൽകെയർ പ്രവർത്തകർ. വിഷമഘട്ടത്തിലായ രണ്ട് പ്രവാസി വനിതകൾക്ക് കൂട്ടായ്മ യാത്രാ ടിക്കറ്റുകൾ കൈമാറി. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നടത്തിയ മേയ് ഫെസ്റ്റിന്റെ ഭാഗമായി പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ വെൽകെയറിന്റെയും മെഡ്കെയറിന്റെയും സഹകരണത്തോടെ സന്ദർശക വിസയിൽ വന്ന് ശാരീരിക അവശതകളാൽ ജോലിയും വരുമാനവുമില്ലാതെ പ്രയാസപ്പെട്ട ഗാർഹിക തൊഴിലാളികളായ കോഴിക്കോട് സ്വദേശിനിക്കും ഹൈദരാബാദ് സ്വദേശിനിക്കുമാണ് യാത്രാ ടിക്കറ്റുകൾ നൽകിയത്.
മെഡ്കെയർ കോഓഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളിയിൽനിന്ന് പ്രവാസി മിത്ര എക്സിക്യൂട്ടിവ് അംഗങ്ങളായ സബീന അബ്ദുൽ ഖാദർ, അസ്റ അബ്ദുല്ല എന്നിവർ ടിക്കറ്റുകൾ ഏറ്റുവാങ്ങി. സാമൂഹിക പ്രവർത്തകരായ ഹുസൈൻ വയനാട്, ഗീത വേണുഗോപാൽ, മുഹമ്മദലി മലപ്പുറം, ബദറുദ്ദീൻ പൂവാർ, മൊയ്തു ടി കെ എന്നിവരുടെ നേതൃത്വത്തിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഇവർ നാട്ടിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.