മനാമ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്റൈൻ ചാപ്റ്ററും െഎമാക് ബഹ്റൈൻ മീഡിയ സിറ്റിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, െഎമാക് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈത്താരത്ത് എന്നിവർ വിശിഷ്ടാതിഥികളായി. പ്രസിഡൻറ് യൂസുഫ് അലി അധ്യക്ഷതവഹിച്ചു.
ഡബ്ല്യു.എം.സി ഗ്ലോബൽ എക്സലൻസി അവാർഡ്, മീഡിയ വൺ ബ്രേവ് ഹാർട്ട് പുരസ്കാരം എന്നിവ നേടിയ പി.വി. രാധാകൃഷ്ണപിള്ളയെ നമ്മൾ ചാവക്കാട്ടുകാർ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് യൂസുഫ് അലി, സെക്രട്ടറി മുഹമ്മദ് ഷുഹൈബ് എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. 'തിര 2021' ഷോർട്ട് ഫിലിം മത്സരത്തിൽ മികച്ച നടനുള്ള അവാർഡ് നേടിയ മനോഹരൻ പാവറട്ടിയെ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ആദരിച്ചു.
ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഇബ്ൻ അൽ ഹൈതം സ്കൂൾ വിദ്യാർഥി മൗസ ആയിഷ യൂസുഫിെന ഫ്രാൻസിസ് കൈതാരത്തു ആദരിച്ചു. ഓണനൃത്തം, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നിവയും അരങ്ങേറി. കാർത്തിക് മേനോൻ പരിപാടികൾ നിയന്ത്രിച്ചു. മുഹമ്മദ് ഷുഹൈബ് സ്വാഗതവും ഷിബു ഗുരുവായൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.