ഡോ. ​ര​വി പി​ള്ള

കേരളത്തില്‍ നിക്ഷേപം നടത്തുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് സാമ്പത്തിക സഹകരണം നൽകും -രവി പിള്ള

മ​നാ​മ: കേ​ര​ള​ത്തി​ൽ നി​ക്ഷേ​പി​ക്കാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​മാ​യി സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത​ത്തി​ന് ത​യ്യാ​റാ​ണെ​ന്ന് പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി​യും ആ​ർ.​പി ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ര​വി പി​ള്ള. അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി​ക​ളോ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളോ കേ​ര​ള​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ ത​യ്യാ​റാ​യാ​ൽ 100 കോ​ടി ഡോ​ള​ർ വ​രെ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ന​ല്കാ​മെ​ന്നാ​ണ് ഡോ. ​ര​വി പി​ള്ള​യു​ടെ പ്ര​ഖ്യാ​പ​നം.

ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ റീ​ജ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ഡോ. ​ര​വി പി​ള്ള​യു​ടെ പ്ര​ഖ്യാ​പ​നം. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ മി​ക​ച്ച ബ​ന്ധ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ഇ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലും കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്കും കേ​ര​ള​ത്തി​ലേ​ക്കും കൊ​ണ്ടു​വ​രാ​ൻ മ​ല​യാ​ളി സ​മൂ​ഹം മു​ൻ​കൈ​യെ​ടു​ക്ക​ണം. 1970 ക​ളി​ൽ അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി ചൈ​ന​ക്കാ​ർ, ചൈ​ന​യി​ൽ വ​ൻ തോ​തി​ൽ നി​ക്ഷേ​പം ന​ട​ത്തി​യി​രു​ന്നു.

ഈ ​നി​ക്ഷേ​പ​ങ്ങ​ളാ​ണ് ചൈ​ന​യെ ലോ​ക സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി ഉ​യ​രാ​ൻ സ​ഹാ​യി​ച്ച​ത്.​അ​ത്ത​ര​മൊ​രു പ​ങ്കു​വ​ഹി​ക്കാ​ൻ അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ൾ കൊ​ണ്ട വെ​യി​ലി​ന്റെ ത​ണ​ലാ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ലെ ഓ​രോ വി​ക​സ​ന​ത്തി​ന്റെ​യും പി​ന്നി​ലു​ള്ള​തെ​ന്നും ഡോ. ​ര​വി പി​ള്ള പ​റ​ഞ്ഞു.​പ്ര​വാ​സി ക്ഷേ​മ​ത്തി​നു​വേ​ണ്ടി ഏ​റ്റ​വു​മ​ധി​കം പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ സ​ർ​ക്കാ​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന്റെ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Will Provide Financial Assistance To American Malayalees Investing In Kerala: Ravi Pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT