മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിത വിഭാഗം നടത്തിയ കായികോത്സവം മത്സരയിനങ്ങളുടെ വൈവിധ്യംകൊണ്ടും മത്സരാർഥികളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
നമ്പർ ഗെയിം, പിക്ക് ദ ഗ്ലാസ് വിത് ബലൂൺ, ബിസ്കറ്റ് ഗെയിം, ലെമൺ ആൻഡ് സ്പൂൺ റേസ് തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. പ്രിയ സുനിൽ, അനീഷ, തസ്ലീമ, ഷഹാന, ഹസീബ, റാഷിദ, സാജിദ, ഉമ്മു സൽമ തുടങ്ങിയവർ ജേതാക്കളായി.
വിജയികൾക്കുള്ള സമ്മാനദാനം ഏരിയ പ്രസിഡന്റ് ഫാത്തിമ സാലിഹ്, ശൈമില നൗഫൽ, സഈദ റഫീഖ്, ബുഷ്റ റഹീം തുടങ്ങിയവർ നിർവഹിച്ചു. ലുലു അബ്ദുൽ ഹഖ്, ഷാനി സക്കീർ, ഫസീല മുസ്തഫ, ഷിജിന ആഷിഖ്, ഹെന ഹാരിസ്, നസീല ഷഫീഖ് തുടങ്ങിയവർ വിധികർത്താക്കളായിരുന്നു. പരിപാടിക്ക് സൗദ പേരാമ്പ്രയും സോന സക്കരിയയും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.