മനാമ: ബഹ്റൈനിലെ വാട്സ്ആപ് കൂട്ടായ്മയായ വിമൻസ് വിങ് ബഹ്റൈനും അൽ റബീഹ് മെഡിക്കൽ സെന്ററും ചേർന്ന് ‘എക്സിക്യൂട്ടിവ് ഫാമിലി ഫസ്റ്റ് എയ്ഡ് സെഷൻ’ എന്ന പരിപാടി സംഘടിപ്പിച്ചു. സ്പെഷലിസ്റ്റ് ഡോക്ടർമാരായ ഡോ. സജിന മമ്മേൽ (ഓർത്തോ), ഡോ. നൗഫൽ നസറുദ്ദീൻ (ഇന്റേണൽ), ഡോ. സില്‍വി ജോൺ (ഗൈനക്കോളജിസ്റ്റ്), ഡോ. ബിജി റോസ് ജോൺ റോസ് (ഇ.എൻ.ടി) എന്നിവർ ക്ലാസെടുക്കുകയും അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ഇതോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ പരിശോധനയും നടന്നു. സാലിയ ബഷീർ, ആസഫ മുനീർ, വഹീത ഹനീഫ്, സമീറ സിദ്ദീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.